കൊച്ചി: ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ കണക്കിലെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഉമാ തോമസ് എംഎൽഎക്കെതിരെ സൈബർ ആക്രമണം.
രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ കോർഡിനേറ്റർ താരാ ടോജോ അലക്സിനെതിരെയും രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്.
വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമാണ് ഉമാ തോമസിനെ തെറിവിളിച്ചും അപകീർത്തിപ്പെടുത്തിയും പ്രതികരണങ്ങളെത്തിയത്. ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധി കമന്റുകളാണ് ഇതിനോടകം വന്നത്.
'ഭർത്താവ് പി ടി തോമസിന്റെ മരണത്തെ തുടർന്ന് എംഎൽഎ ആയ ആളാണ് താങ്കള്, രാഷ്ട്രീയത്തിൽ താങ്കൾക്ക് വിവരമില്ലെ'ന്നുമുള്ള പ്രതികരണങ്ങളാണ് ഉമാ തോമസിനെതിരെ ചില ഫേസ്ബുക്ക് ഹാൻഡിലുകൾ നിന്ന് പങ്കുവെച്ചത്.
രാഹുൽ അനുകൂലികളുടെ നേതൃത്വത്തിലാണ് സൈബർ ആക്രമണം. താരയ്ക്കെതിരെ അശ്ലീല പരാമർശങ്ങൾ അടക്കം നടത്തിയാണ് സൈബർ ആക്രമണം നടക്കുന്നത്. അശ്ലീല പരാമർശങ്ങളോടെ നിസാർ കുമ്പിള താരയുടെ പേര് സൂചിപ്പിക്കാതെ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് കീഴെയാണ് താരയ്ക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ കമൻ്റുകളായി വന്നിരിക്കുന്നത്. 'ബ്ലാക്ക് മെയിൽ രാഷ്ട്രീയം കളിച്ച് സീറ്റ് ഒപ്പിക്കാൻ നോക്കിയ സ്ത്രീ രൂപത്തെ കോൺഗ്രസിൻ്റെ എല്ലാ ഒഫീഷ്യൽ ഗ്രൂപ്പുകളിൽ നിന്നും തൂക്കിയിട്ടു'ണ്ടെന്ന് പോസ്റ്റിൽ നിസാർ കുമ്പിള പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ പോസ്റ്റിന് താഴെ താരയുടെ പേര് അടക്കം പറഞ്ഞാണ് സൈബർ ആക്രമണം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്