ഷിക്കാഗോ: സിറ്റി ട്രാൻസിറ്റ് മലയാളി അസോസിയേഷൻ (സി.ടി.എം.എ) അതിന്റെ പ്രവർത്തന പന്ധാവിൽ ഒരു വർഷം കൂടി മുൻപോട്ട് ചുവടുവയ്ക്കുന്നതിന്റെ ഭാഗമായി സിറ്റി ട്രാൻസിറ്റ് മലയാളി അസോസിയേഷന്റെ സംയുക്തമായ ഒരു കൂടിവരവ് 2026, ഏപ്രിൽ 12 -ാം തിയതി ഞായറാഴ്ച വൈകിട്ട് 7മണിക്ക് മോർട്ടൻഗ്രോവിലുള്ള Chef of Siam ഹോട്ടലിൽ വച്ച് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടന്റെ അധ്യക്ഷതയിൽ 25ൽപരം കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ കൂടി പുതുവർഷ പരിപാടികൾ ചർച്ച ചെയ്തു തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് റ്റോമി മേത്തിപ്പാറ വന്നുചേർന്നവർക്ക് സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സംഘടനയായി ഒരുമിച്ച് കൂടുന്നതിന്റെ ആവശ്യകതയെപ്പറ്റി പലരും ഊന്നിപ്പറഞ്ഞു. പെൻഷൻ ആയതിനുശേഷം, ജീവിതം എത്ര സന്തോഷവും ആനന്ദകരവുമാണ് എന്ന് പല അംഗങ്ങളുടേയും ജീവിതാനുഭവം പങ്കുവയ്ക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ ജോലിയിൽ തുടരുന്നവർക്ക് അവരുടെ ഹെൽത്ത് ഇൻഷുറൻസ്, പെൻഷൻ ഇവയുടെ പ്രാധാന്യത്തെപ്പറ്റി അവർക്ക് ആവശ്യമായ ഉപദേശവും പ്രോത്സാഹനവും നൽകി അവരെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ചർച്ച ചെയ്തു.
സെക്രട്ടറി മോൻസി ചാക്കോ പുതിയ വർഷത്തെ പരിപാടികളെപ്പറ്റി വിവരിച്ചു. സി.ടി.എം.എയുടെ ചരിത്രത്തിൽ ആദ്യമായി ജൂൺ 27 -ാം തിയതി ശനിയാഴ്ച രാവിലെ 9 മണിമുതൽ നൈൽസിലുള്ള, മയാമി വുഡ്‌ഫോറസ്റ്റ് പ്രിസേർവിൽ വച്ച്, സി.ടി.എം.എ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങവും സുഹൃത്തുക്കളും കൂടി ഒത്തുചേർന്ന്, അവരുടെ മാനസികവും ശാരീരികവുമായ സന്തോഷത്തിനു വേണ്ടി ഒരു പിക്‌നിക് ക്രമീകരിക്കുവാൻ ഐക്യകണ്‌ഠേന തീരുമാനിച്ചു.
അതോടൊപ്പം സി.ടി.എം.എയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ച് നടത്താനിരിക്കുന്ന കുടുംബസംഗമത്തെപ്പറ്റി ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈക്കൊണ്ടു. ട്രഷറർ റോയി ജോസഫ് വന്നുചേർന്നവർക്ക് നന്ദി പ്രകാശിപ്പിച്ചു. പിക്‌നിക്കിന്റെ സുഗമമായ നടത്തിപ്പിനായി ഏവരുടേയും സാന്നിദ്ധ്യ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് കൺവീനർ റ്റോമി മേത്തിപ്പാറ ആവശ്യപ്പെട്ടു.
മോൻസി ചാക്കോ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിൽ മൈനുകൾ വിന്യസിക്കുന്ന ഇറാനിയൻ ബോട്ടുകളെ വെടിവെച്ചു വീഴ്ത്താൻ ട്രംപിന്റെ ഉത്തരവ്
അമേരിക്കൻ സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുന്നു; 40 ശതമാനം ഇന്ത്യൻ വംശജരും യുഎസ് വിടാൻ ആലോചിക്കുന്നതായി
കുടിയൊഴിപ്പിക്കൽ വിരുദ്ധ പ്രതിഷേധത്തിനിടെ ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ചി ഒസ്സെ അറസ്റ്റിൽ;
ടാരന്റ് കൗണ്ടി ജയിലിലെത്തി മൂന്നാം ദിനം 36കാരനായ തടവുകാരൻ മരിച്ചു