വടകര ചോമ്പാലയില്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിക്ക് വിള്ളല്‍

JANUARY 4, 2026, 8:24 AM

കോഴിക്കോട്: വടകര ചോമ്പാലയില്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിക്ക് വിള്ളല്‍ ഉണ്ടായതായി റിപ്പോർട്ട്.ചോമ്പാല ബ്ലോക്ക് ഓഫീസിന് സമീപത്താണ് സംരക്ഷണഭിത്തി പിളര്‍ന്നത്.

നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നത് സംബന്ധിച്ചും അശാസ്ത്രീയത ചൂണ്ടിക്കാട്ടിയും നിരവധി പരാതികള്‍ ഉയര്‍ന്ന അഴിയൂര്‍- വെങ്ങളം റീച്ചിലാണ് മറ്റൊരു അപാകതകൂടി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.

ഇരുഭാഗത്തും സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് മണ്ണ് നിറച്ച് റോഡ് ഉയരത്തിലാക്കുന്ന പ്രവൃത്തിയാണ് ഇവിടെ പുരോഗമിക്കുന്നത്. ഇതിന് പ്രശ്നം കാണാതെ മണ്ണിട്ട് നികത്തുന്ന പ്രവൃത്തി തുടരരുതെന്നും ദേശീയപാത അതോറിറ്റി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam