തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ എംപിയും എംഎല്‍എയുമായിരുന്ന എ അനിരുദ്ധന്റെ മകന്‍ കസ്തൂരി അനിരുദ്ധന്‍ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു.
കോളേജ് വിദ്യഭായ്സ കാലത്ത് എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു കസ്തൂരി. സോഹദരന്‍ എ സമ്പത്ത് സിപിഎം നേതാവാണ്.
അടുത്തടുത്ത വീടുകളിലാണ് താമസമെങ്കിലും രാഷ്ട്രീയ നിലപാടുകളിലെ വൈരുദ്ധ്യം പരസ്പരം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യ വേദി ജില്ല പ്രസിഡന്റ് ആയ ശേഷം ആദ്യം വിളിച്ചത് സമ്പത്തിനെ യാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല കസ്തൂരി അനിരുദ്ധന്‍ ചുമതലയേല്‍ക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
തിരുവനന്തപുരം ജില്ലയില്‍ സിപിഐഎം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് അനിരുദ്ധന്‍. മൂന്നു തവണ എംഎല്‍എയും ഒരു തവണ എംപിയും ആയിരുന്നു. ഇതില്‍ ഒരു തവണ മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിനെതിരെ ജയിലില്‍ കിടന്നു മല്‍സരിച്ച് ജയിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ജയന്റ് കില്ലറെന്നായിരുന്നു അനിരുദ്ധനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്