ആറ്റുപുറം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറയും സ്നേഹാദരവും
നടത്തി. കെ. മുഹമ്മദുണ്ണി സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുളള കാഞ്ഞിരപ്പുളളി
അധ്യക്ഷത വഹിച്ചു. പരൂർ പളളി ഖത്തീഫ് അഹമ്മദുൽ കബീർ സഖാഫി പ്രഭാഷണം നടത്തി.
ഉമ്മർ അറക്കൽ, ശാന്തി ഹോസ്പിറ്റൽ എം.ഡി. ഡോ. രാജേഷ് കൃഷ്ണൻ, പത്രപ്രവർത്തകൻ എം.വി. ജോസ്, പഞ്ചായത്ത് മെമ്പർ അനിതാ ധർമ്മൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ സാഹിത്യകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിനും ബുഷ്റ കുഞ്ഞിമോനും സ്നേഹാദരം
സമർപ്പിച്ചു. അസോസിയേഷൻ ഭാരവാഹികളായ ഗീത ടീച്ചർ സ്വാഗതവും നീലിമ ഉണ്ണി നന്ദിയും
പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്