തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുടെ പക്കൽ നിന്ന് പൈത്തൺ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി. തിരുമല സ്വദേശിയായ ഡ്രൈവറാണ് പാമ്പിനെ കൊണ്ടുവന്നത്. ഇയാളെ സസ്‌പെൻഡ് ചെയ്തു.
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സ്‌കാനിയ ബസിലാണ് സംഭവം. ഇയാൾക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഈ മാസം 21നായിരുന്നു സംഭവം. തിരുമല സ്വദേശിക്ക് വേണ്ടിയാണ് പാമ്പിനെ എത്തിച്ചത്. പെറ്റ് ഷോപ്പ് ഉടമയ്ക്കെതിരെയും തമ്പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബിരിയാണി ചെമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പുണ്ടായത്. തിരുവനന്തപുരം ഡിപ്പോയിൽ വച്ചാണ് വിജിലൻസ് ഇയാളെയും പാമ്പിനെയും പിടികൂടിയത്. ബാൾ പൈത്തൺ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്