സമരം അവസാനിപ്പിച്ച് അങ്കണവാടി ജീവനക്കാർ 

MARCH 29, 2025, 3:40 AM

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ  നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം അവസാനിച്ചു. 

  ധനമന്ത്രിയുമായുള്ള ചർച്ചകൾക്കൊടുവിൽ ലഭിച്ച ഉറപ്പുകളിലാണ് സമരം നിർത്തിയിരിക്കുന്നത്. 

മൂന്ന് മാസത്തിനകം പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയതായി സമരക്കാർ അറിയിച്ചു. വേതന വർധനവ് ഉൾ‌പ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഇവരുടെ സമരം. 

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാല​ഗോപാലുമായി സമരക്കാർ ചർച്ച  നടത്തിയിരുന്നു. ചർച്ചയുടെ മിനുട്സ് ഇന്നലെ സമരസമിതിക്ക് കൈമാറി.

മൂന്ന് മാസത്തിനുള്ളിൽ അങ്കണവാടി ജീവനക്കാർ‌ ഉന്നയിക്കുന്ന  പ്രശ്നങ്ങൾ പഠിക്കാൻ ഒരു വിദ​ഗ്ധ സമിതിയെ നിയോ​ഗിക്കുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും മന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ സമരം നിർത്തുന്നതെന്നാണ് സമര സമിതി അറിയിക്കുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam