ബീജിങ്: ചൈനയില്‍ വാടക ഗര്‍ഭ ധാരണത്തിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി 17 കാരി. 50 വയസുള്ള മധ്യവയസ്‌കന് വേണ്ടിയാണ് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടി ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അണ്ഡ ദാതാവും പെണ്‍കുട്ടി തന്നെയായിരുന്നു. വാടക ഗര്‍ഭധാരണത്തിന് പ്രതിഫലമായി ഒരു കോടി രൂപയാണ് 50 കാരന്‍ പണ്‍കുട്ടിയ്ക്ക് നല്‍കിയത്.
സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ക്കെതിരെ പ്രതിഷേധം വ്യാപകമാവുകയും ഗ്വാങ്ഷോ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചതായും സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 24 ന് മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തകനായ ഷാങ്ഗുവാന്‍ ഷെങ്യി സോഷ്യല്‍ മീഡിയയില്‍ വിശദാംശങ്ങള്‍ പങ്കുവെച്ചതോടെയാണ് കേസ് പുറത്തുവന്നത്. സിചുവാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന 17 കാരി ഗ്വാങ്ഷൂവിലെ ഒരു ഏജന്‍സി വഴി വാടക ഗര്‍ഭധാരണ പ്രക്രിയയ്ക്ക് വിധേയയാഎന്നും ഫെബ്രുവരി 2 ന് ഗ്വാങ്ഡോങ് പ്രവിശ്യയിലെ ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്നും അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു.
കുഞ്ഞുങ്ങളുടെ പിതാവ് ജിയാങ്സി പ്രവിശ്യയിലുള്ള ലോങ് എന്ന കുടുംബപ്പേരില്‍ അറിയപ്പെട്ടുന്ന ആളാണ്. ഭ്രൂണം ഇംപ്ലാന്റ് ചെയ്യുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ തുക 80 ലക്ഷമായിരുന്നുവെങ്കിലും പിന്നീട് ഇയാള്‍ പെണ്‍കുട്ടിക്ക് ഒരു കോടി രൂപ നല്‍കുകയായിരുന്നു.
ലോങ്ങ് അവിവാഹിതനായതിനാല്‍, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകളും വീട്ടു രജിസ്‌ട്രേഷനുകളും ലഭിക്കാന്‍ അയാള്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവായി അഭിനയിച്ചതായും ആരോപിക്കപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്