ഷിക്കാഗോ: ഷിക്കാഗോയിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നൃത്തസംഗീത വിരുന്നും, താരനിശയും (മലങ്കര സ്റ്റാർ നൈറ്റ് 2025) നേപ്പർവിൽ Yellow Box Theator (1635 Emerson Ln, Naperville) ൽ നടത്തപ്പെടുന്നു.
കുച്ചിപ്പുടി, ഭരതനാട്യം, കേരളനടനം, സിനിമാറ്റിക് ഡാൻസ് എന്നിവകളിൽ തങ്ങളുടെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള റീമ കല്ലിങ്കൽ, നിഖില വിമൽ, അപർണ ബാലമുരളി എന്നീ സിനിമാ താരങ്ങളുടെ നൃത്ത സംഗീതമേളവും സംഗീതലോകത്ത് വിസ്മയം തീർക്കുകയും, സിനിമാ പിന്നണി ഗായകരംഗത്ത് അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള ജോബ് കുര്യൻ (അമൃത ടി.വി. ഫെയിം), അൻജു ജോസഫ് (ഏഷ്യനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം) എന്നിവരുടെ സംഗീത കലാവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
ഷിക്കാഗോയിൽ നടത്തപ്പെടുന്ന ഈ നൃത്തസംഗീത മേള ഈ വർഷത്തെ ആദ്യത്തെ സ്റ്റേജ് ഷോ ആണെന്നുള്ളതും ശ്രദ്ധേയമാണ്.മാർച്ച് 30ന് എവൻസ്റ്റനിലുള്ള മലങ്കര കത്തോലിക്ക ദേവാലയത്തിൽ വച്ച് ടിക്കറ്റ് വില്പനയുടെ കിക്കോഫ് നടത്തപ്പെട്ടു.
ഇടവക വികാരി ഫാ. ജെറി മാത്യു ആദ്യത്തെ ടിക്കറ്റ് ഗോൾഡ് സ്‌പോൺസറായ രാജു വിൻസന്റിന് നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. തദവസരത്തിൽ ഇടവക സെക്രട്ടറി ബെഞ്ചമിൻ തോമസ് പ്രോഗ്രാമിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകി.
കഴിഞ്ഞ കാലങ്ങളിൽ ഷിക്കാഗോയിലെ സഹൃദയരായ ഏവരും ഈ ഇടവകയ്ക്ക് നൽകിയിട്ടുള്ള സഹായ സഹകരണങ്ങൾ തുടർന്നും നൽകണണെന്ന് പ്രോഗ്രാം കോർഡിനേറ്റർമാരായ രഞ്ജൻ എബ്രഹാമും രാജു വിൻസന്റും അഭ്യർത്ഥിച്ചു.
ഫാ. ജെറി മാത്യുവും ഇടവക ചുമതലക്കാരും ഈ മെഗാഷോയിലേക്ക് കലാസ്‌നേഹികളായ നിങ്ങൾ ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.
ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും ബെഞ്ചമിൻ തോമസ് (847-529-4600), രഞ്ജൻ എബ്രഹാം (847-287-0661), രാജു വിൻസന്റ് (630-890-7124)
ബെഞ്ചമിൻ തോമസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്