വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്നൊരുക്കി. വ്യാഴാഴ്ച രാത്രി നടന്ന ഇഫ്താർ വിരുന്നിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ മുസ്ലീംങ്ങൾ നൽകിയ പിന്തുണക്ക് ട്രംപ് നന്ദി പറഞ്ഞു.
ഒന്നാം ഘട്ട വെടിനിർത്തൽ കരാർ അവസാനിച്ച് ഗാസയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ ഞങ്ങളെ പിന്തുണച്ച ലക്ഷക്കണക്കിന് അമേരിക്കൻ മുസ്ലീംങ്ങൾക്ക് ഞാൻ പ്രത്യേക നന്ദി അറിയിക്കുന്നു. നവംബറിൽ മുസ്ലീം സമൂഹം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു,
ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ, ഞാൻ നിങ്ങൾക്കൊപ്പമുണ്ടാകും' ട്രംപ് പറഞ്ഞു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്