ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു പേരാണ് ഇപ്പോള്‍ ആളുകള്‍ തിരയുന്നത്. മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും തൊട്ടുതാഴെയുള്ള ആ പേരാണ്, റോഷ്നി നാടാര്‍. വ്യവസായ ലോകത്തെ പൊടുന്നനെയുള്ള മാറ്റം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും അറിയേണ്ടത് ആരാണ് ഈ പുത്തന്‍ പണക്കാരി എന്നാണ്.
വ്യവസായ ലോകത്ത് മുമ്പ് തിളങ്ങി നിന്നതോ എല്ലാവര്‍ക്കും സുപരിചതമായതോ ആയ പേരല്ല റോഷ്നിയുടേത്. എന്നാല്‍ പൊടുന്നനെയാണ് എല്ലാം മാറിമറിഞ്ഞത്. ഇന്ന് ഇന്ത്യയിലെ മൂന്നാം നമ്പര്‍ പണക്കാരിയാണ് ഇവര്‍. മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ ധനികയും. എന്താണ് റോഷ്നി നാടാറിന്റെ ജീവിതത്തില്‍ സംഭവിച്ചത് എന്നറിയാം...
ഇന്ത്യയിലെ മൂന്നാമത്തെ ഐടി സര്‍വീസ് കമ്പനിയാണ് എച്ച്സിഎല്‍ ടെക്നോളജീസ്. ഇതിന്റെ ഉടമയും സ്ഥാപകനുമാണ് ശിവ നാടാര്‍. അംബാനിക്കും അദാനിക്കും ശേഷം രാജ്യത്തെ മൂന്നാമത്തെ സമ്പന്നന്‍. ഇദ്ദേഹം കഴിഞ്ഞാഴ്ച തന്റെ സ്വത്ത് മകളായ റോഷ്നി നാടാര്‍ക്ക് സമ്മാനമായി നല്‍കി. ഇതോടെയാണ് സമ്പന്നരുടെ പട്ടികയില്‍ ചലനമുണ്ടായത്.
ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയാണ് റോഷ്നി നാടാര്‍. എച്ച്സിഎല്‍ ടെകിന്റെ 47 ശതമാനം ഓഹരിയാണ് പിതാവ് റോഷ്നിക്ക് സമ്മാനിച്ചത്. നേരത്തെ റോഷ്നിക്ക് കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ടായിരുന്നു എന്നത് വേറെ കാര്യം. എല്ലാം കൂടി ചേര്‍ന്നപ്പോള്‍ ശരിക്കും ലോട്ടറിയായി. അങ്ങനെ രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ മൂന്നാമത്തെ വ്യക്തിയായി റോഷ്നി മാറി.
നിലവില്‍ റോഷ്നിക്ക് എച്ച്സിഎല്‍ കമ്പനിയില്‍ 57 ശതമാനം ഓഹരിയുണ്ട്. നേരത്തെ സമ്പന്നരുടെ പട്ടകയില്‍ പേരുകേട്ട നിത അംബാനി, ഇഷ അംബാനി, അസിം പ്രേംജി, നാരായണ മൂര്‍ത്തി എന്നിവരെയെല്ലാം ഒറ്റയടിക്ക് പിന്നിലാക്കി റോഷ്നി മുന്നിലെത്തുകയായിരുന്നു. 8800 കോടി ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍.
6800 കോടി ഡോളര്‍ ആസ്തിയുള്ള ഗൗതം അദാനി രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള റോഷ്നി നാടാര്‍ക്ക് 3500 കോടി ഡോളര്‍ ആസ്തിയാണുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ സമ്പത്തുള്ള സ്ത്രീ എന്ന പദവിയും ഇനി റോഷ്നിക്കാണ്. ലോകത്തെ അഞ്ചാമത്തെ സമ്പന്ന വനിതയും റോഷ്നി തന്നെയാണ്.
വര്‍മ സുന്ദരി ഇന്‍വെസ്റ്റ്മെന്റ്, എച്ച്സിഎല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ മകള്‍ റോഷ്നി നാടാര്‍ മല്‍ഹോത്രയുടെ പേരിലേക്ക് ശിവ നാടാര്‍ മാറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് ആറിനാണ് ഇതുസംബന്ധിച്ച രേഖകള്‍ ശരിയായത്. നിലവില്‍ റോഷ്നിക്ക് 57 ശതമാനം ഓഹരിയും ശിവ നാടാര്‍ക്ക് നാല് ശതമാനം ഓഹരിയുമാണ് കമ്പനിയില്‍വ ഉള്ളത്.
1976 ല്‍ സ്ഥാപിക്കപ്പെട്ട എച്ച്.സി.എല്‍ ടെക്‌നോളജീസ്, ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനികളില്‍ ഒന്നാണ്. 2020 ലാണ് റോഷ്‌നി നാടാര്‍ മല്‍ഹോത്ര എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് എത്തിയത്. 1982 ല്‍ ഡല്‍ഹിയില്‍ ജനിച്ച റോഷ്‌നി, വസന്ത് വാലി സ്‌കൂളിലാണ് പഠിച്ചത്. അമേരിക്കയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയ റോഷ്‌നിക്ക് കമ്യൂണിക്കേഷനില്‍ ബിരുദമുണ്ട്. റേഡിയോ, ടെലിവിഷന്‍, ഫിലിം എന്നിവ പ്രധാന വിഷയങ്ങളായി എടുത്താണ് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റോഷ്‌നി കമ്യൂണിക്കേഷനില്‍ ബിരുദം സ്വന്തമാക്കിയത്. സോഷ്യല്‍ എന്റര്‍പ്രൈസ് മാനേജ്‌മെന്റില്‍ എംബിഎയും റോഷ്‌നിയുടെ പേരിലുണ്ട്.
എച്ച്.സി.എല്‍ ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്‍മാന്‍ ശിഖര്‍ മല്‍ഹോത്രയാണ് റോഷ്‌നിയുടെ ജീവിതപങ്കാളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്