ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഏപ്രിൽ 4 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30ന് സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നു. ബിന്ദു ടിജിയാണ് ഇത്തവണ പ്രബന്ധം അവതരിപ്പിക്കുന്നത്.
(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990, Meeting ID: 814 7525 9178)
ലോക സാഹിത്യത്തിലെ മാന്ത്രികനും നൊബേൽ സമ്മാന ജേതാവുമായ ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ജീവിതവും രചനകളും പരിചയപ്പെടുത്തുന്നു. മഞ്ഞ ചിത്ര ശലഭങ്ങളുടെ മായക്കാഴ്ച പകർന്നു നൽകി ലോകമെമ്പാടുമുള്ള വായനക്കാരെ മത്ത് പിടിപ്പിച്ച ഗാബോയുടെ ചില കഥകളും 'ഏകാന്തതയുടെ നൂറുവർഷങ്ങൾ' എന്ന നോവലും ആസ്പദമാക്കി അദ്ദേഹത്തിന്റെ രചനകളുടെ ഒരു ആസ്വാദനം.
ബിന്ദു ടിജി കവിയും നാടകകൃത്തും, ഗാനരചയിതാവും അഭിനേത്രിയുമാണ്. രാസമാറ്റം, നിശബ്ദദൂരങ്ങൾ എന്നീ രണ്ടു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ അയ്യപ്പൻ ട്രസ്റ്റിന്റെ കവിതാ അവാർഡ്, ലാനാ കവിതാ അവാർഡ്, ഡാളസ് കേരള ലിറ്റററി അസോസിയേഷന്റെ മനയിൽ ജേക്കബ് കവിതാ പുരസ്ക്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിത എഴുതുന്നു.
മുഴുനീള നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. 2025 വനിതാ ദിനത്തിൽ സാൻ ഫ്രാൻസിസ്കോ ഇന്ത്യൻ കോൺസുലേറ്റും അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻസ് (AIA) യും ചേർന്നു നൽകുന്ന 'നാരീ' അവാർഡിന് അർഹയായി.
കാലിഫോർണിയയിൽ സ്ഥിരതാമസമാക്കിയ ബിന്ദു തൃശൂർ സ്വദേശിനിയാണ്. ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു.
മാർച്ച് മാസ സാഹിത്യവേദിയിൽ ഡോ. എ.ആർ. ശ്രീകൃഷ്ണൻ അവതരിപ്പിച്ച കുമാരനാശാന്റെ ശ്ലോകകാവ്യങ്ങളുടെ അവലോകനവും ആസ്വാദനവും വളരെയേറെ ഹൃദ്യമായിരുന്നു. ഏപ്രിൽ 4ലെ സാഹിത്യ സായാഹ്നത്തിൽ പങ്കെടുക്കുവാൻ എല്ലാ സാഹിത്യസ്നേഹികളേയും സാദരം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ബിന്ദു ടിജി 916-705-8568, പ്രസന്നൻ പിള്ള 630-935-2990, ജോൺ ഇലക്കാട് 773-282-4955
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്