കൊപ്പേൽ (ടെക്‌സാസ്): ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് ഷിക്കാഗോ സെന്റ്‌തോമസ് സിറോ മലബാർ കത്തീഡ്രൽദേവാലയത്തിൽ തുടക്കമായി. ഇതിന്റെ ഭാഗമായി രൂപതയിലെ ഇടവകകളിലും തിരിതെളിച്ചു ജൂബിലി വർഷ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു.
ഇടവകതല ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ റവ.ഡോ. മെജോ കൊരെത്ത് (ഷംഷാബാദ് രൂപതാ ചാൻസലർ) ജൂബിലി ദീപം തെളിയിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, ട്രസ്റ്റിമാരായ റോബിൻ കുര്യൻ, ജോഷി കുര്യാക്കോസ്, റോബിൻ ചിറയത്ത്, രഞ്ജിത്ത് തലക്കോട്ടൂർ, സെബാസ്റ്റ്യൻപോൾ (സെക്രട്ടറി) എന്നിവർ സന്നിഹിതരായിരുന്നു. ഇടവക സമൂഹവും ആഘോഷങ്ങളിൽ പങ്കുചേർന്നു.
വടക്കേ അമേരിക്കയിലേക്കു കുടിയേറിയ സീറോ മലബാർ കത്തോലിക്കരുടെ വിശ്വാസ ജീവിതത്തിൽ നിർണ്ണായക വഴിത്തിരിവായി, 1984 ൽ അമേരിക്കയിൽ ഡാലസിലാണ് സീറോ മലബാർ മിഷൻ പ്രവർത്തനങ്ങൾ തുടക്കം കുറിച്ചത്. തുടക്കത്തിൽ ഡാളസിലെ ഇംഗ്‌ളീഷ് രൂപതയുടെ കീഴിലുള്ള ദേവാലയങ്ങൾ കേന്ദ്രമാക്കിയായിരുന്നു മിഷന്റെ പ്രവർത്തനങ്ങൾ.
2001ൽ ഷിക്കാഗോ കേന്ദ്രമാക്കി അമേരിക്ക മുഴുവനുള്ള മലയാളി സമൂഹത്തിനുവേണ്ടി ഇന്ത്യക്കു പുറത്തുള്ള ആദ്യത്തെ സീറോമലബാർ രൂപതായി ജോൺപോൾ മാർപാപ്പയുടെ പ്രത്യേക അനുഗ്രഹത്താൽ ഷിക്കാഗോയിൽ സെന്റ്‌തോമസ് സീറോ മലബാർ രൂപത സ്ഥാപിതമായി.
അമേരിക്കയിലുടെനീളം പടർന്നു പന്തലിച്ച സീറോ മലബാർ രൂപതയുടെ കീഴിൽ ഇപ്പോൾ 52 ഇടവകകളും 33 മിഷനുകളും പ്രവർത്തിക്കുന്നു.
മാർട്ടിൻ വിലങ്ങോലിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്