MACF 2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം മാർച്ച് 29നു അതിഗംഭീരമായി നടത്തുന്നു

MARCH 25, 2025, 11:03 AM

റ്റാമ്പാ: മുപ്പത്തി അഞ്ചാം വർഷത്തിലേക്കു കടക്കുന്ന സെൻട്രൽ ഫ്‌ളോറിഡയിലെ   ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡ (MACF) 2025 കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 29ന് ടാമ്പാ യിലെസേക്രഡ് ഹാർട്ട് ക്‌നാനായ കമ്മ്യൂണിറ്റി ഹാളിൽ (2620 Washington Rd, Valrico, FL 33594) അതിഗംഭീരമായി നടത്തുന്നു. സ്മിത രാധാകൃഷ്ണൻ ആണ് മുഖ്യ അതിഥി (ടാമ്പാ ഇന്റർനാഷണൽ എയർപോർട്ട് പ്ലാനിംഗ് വൈസ് പ്രസിഡന്റ്) പ്രസിഡന്റ് ടോജിമോൻ പൈത്തുരുത്തേലിന്റെയും സെക്രട്ടറി ഷീല ഷാജുവിന്റെയും ട്രഷറർ സാജൻ കോരതിന്റെയും നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇതിനോടകം എല്ലാം തയാറെടുത്തു കഴിഞ്ഞു.

ഈ ആഘോഷത്തിൽ പങ്കുചേരാൻ റ്റാമ്പയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും MACF സ്വാഗതം ചെയുകയും നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിധ്യ സഹകരണങ്ങൾ കൊണ്ട് ഈ ആഘോഷം വിജയിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.MACF വിമൻസ്‌ഫോറം നടത്തുന്ന ഫാഷൻ ഫിയസ്റ്റ മുതിർന്നവർക്കും കുട്ടികളും ഒരുപോലെ ആസ്വദിക്കാവുന്ന ആകർഷകമായ ഫാഷൻഷോ ആയിരിക്കും. ഇനാഗുറേഷൻന്റെ ഭാഗമായി കുട്ടികൾ മുതൽ മുതിർന്നവരുടെയും നൃത്യ നൃത്തങ്ങൾ മറ്റു കലാപരിപാടികൾ എന്നിവയും നടത്തപ്പെടുന്നതായിരിക്കും.


vachakam
vachakam
vachakam

MACF 2025 കമ്മിറ്റിയുടെ ഭാഗമായി വനിതാ അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന വിമൻസ്‌ഫോറം, വിദ്യാഭ്യാസ കാര്യങ്ങൾക്കായി എഡ്യൂക്കേഷൻ ആൻഡ് എംപവർമെന്റ് കമ്മിറ്റി, മലയാളി സമൂഹത്തിന്റെ കലാപ്രതിഭകൾക്കായി ആർട്‌സ് ആൻഡ് എന്റർടൈൻമെന്റ് കമ്മിറ്റി, കായികപ്രേമികൾക്കായി സ്‌പോർട്‌സ് കമ്മിറ്റി  എന്നിവയും  രൂപീകരിച്ചു.


ഇനാഗുറേഷൻ പരിപാടിയിൽ സ്‌നാക്‌സും, ഡിന്നർ കൗണ്ടർകളും  ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.അമേരിക്കയിലെ കേരളമായ ഫ്‌ളോറിഡയിലെ കേരളത്തനിമ നിലനിർത്തുന്ന കലാ സാംസ്‌കാരിക കേന്ദ്രമായ MACF' ന്റെ ഭാഗമാകുവാനും പരിപാടികളുടെ അപ്‌ഡേറ്റ്‌സ് കിട്ടുവാനും MACF ഫേസ്ബുക്‌പേജ് (https://www.facebook.com/MacfTampa) ഫോളോചെയ്യുക.

vachakam
vachakam
vachakam

MACF വെബ്‌സൈറ്റ്: https://www.macftampa.com/


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam