ആലപ്പുഴ: അമ്പലപ്പുഴയിൽ എച്ച് സലാം ജയിക്കാനും തോൽക്കാനുമുള്ള സാധ്യത പങ്കുവെച്ച് സിപിഐഎം. പാർട്ടിയുടെ മുതിർന്ന നേതാവായിരുന്ന ജി സുധാകരൻ സിപിഐഎമ്മിൽ നിന്ന് രാജിവെച്ച് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മണ്ഡലമാണ് അമ്പലപ്പുഴ.
വലിയ രാഷ്ട്രീയ വാഗ്വാദങ്ങൾക്കാണ് ഈ കൂടുമാറ്റം വഴിവെച്ചിരുന്നത്. അതുകൊണ്ട് തന്നെ പാർട്ടി വോട്ടുകൾ വിഭജിക്കപ്പെടുമോ എന്ന രീതിയിൽ ചർച്ചകൾ നടന്നിരുന്നു.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കൈമാറിയത് രണ്ടു കണക്കുകളാണ്.
സിപിഐഎം സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ എച്ച് സലാം 3800ൽ പരം വോട്ടുകൾക്ക് ജയിക്കുകയോ, 1800 വോട്ടുകൾക്ക് പിന്നിൽ പോവുകയോ ചെയ്യുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്.
2006, 2011, 2016 തെരഞ്ഞെടുപ്പുകളിൽ ജി സുധാകരൻ ജയിച്ച മണ്ഡലമാണ് അമ്പലപ്പുഴ. പിന്നീട് 2021ൽ 11125 വോട്ടിന്റെ ഭൂരിപക്ഷം നേടിക്കൊണ്ടായിരുന്നു എച്ച് സലാം എംഎൽഎ ആയത്. ഇത്തവണ വിജയിച്ചാലും ആ ഭൂരിപക്ഷത്തിന്റെ അടുത്ത എത്തില്ലെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്. കൈമാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം; സമാധാന ചർച്ചകളിൽ കടുത്ത ഉപാധിയുമായി ഡൊണാൾഡ്
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നീക്കം; ബാക്കപ്പ് പ്ലാൻ വ്യക്തമാക്കി ഡൊണാൾഡ്
ഹോർമുസ് കടലിടുക്ക് അടച്ചിടാൻ അനുവദിക്കില്ല: ഇറാനെതിരെ ആഞ്ഞടിച്ച് വൈറ്റ് ഹൗസ്