മണ്ഡല പുനർനിർണയം; അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി വിജയ് യു-ടേൺ അടിച്ചെന്ന വിമർശനവുമായി ഡിഎംകെ

AUGUST 21, 2026, 12:50 AM

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മണ്ഡല പുനർനിർണയത്തിൽ മുഖ്യമന്ത്രി വിജയ്‍യും ടിവികെയും 'യു-ടേൺ' അടിച്ചെന്ന വിമർശനവുമായി ഡിഎംകെ രംഗത്ത്.

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരേയും കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരേയും വിജയ് നേരത്തേ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ലോക്സഭ സീറ്റുകൾ വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി. 

എന്നാൽ, അതേ ആഴ്ച തന്നെ വിജയ്‍യും ടിവികെ സർക്കാരും നിലപാട് മാറ്റുകയാണ് ചെയ്തത്. ടിവികെ സർക്കാരിലെ സഖ്യകക്ഷികൾ ഈ ഇരട്ടത്താപ്പിനെ ചോദ്യംചെയ്യുമോയെന്നും അതോ തലയാട്ടി എല്ലാം സമ്മതിക്കുമോയെന്നും ഡിഎംകെ ഐടി സെൽ സാമൂഹികമാധ്യമ പോസ്റ്റിലൂടെ ആരോപിച്ചു.

vachakam
vachakam
vachakam

കഴിഞ്ഞദിവസം തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ നടന്ന സതേൺ സോണൽ കൗൺസിൽ യോ​ഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മണ്ഡല പുനർനിർണയത്തിൽ വിജയ് സർക്കാർ മലക്കംമറിഞ്ഞെന്ന ആരോപണവുമായി ഡിഎംകെ രം​ഗത്തെത്തിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam