കണ്ണൂര്‍: വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാതിയില്‍ കേസെടുത്തു. അഡ്വ. കെ ജെ ജോസഫ്, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കണ്ണൂര്‍ എംപി കെ സുധാകരന് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് സണ്ണി ജോസഫ് കത്ത് നല്കി എന്ന തരത്തിലായിരുന്നു പ്രചരണം.
രണ്ട് പേരുടെയും ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു പ്രചരണം. സണ്ണി ജോസഫിന്റെ പരാതിയില്‍ സൈബര്‍ പൊലീസ് ആണ് കേസെടുത്തത്.
കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് പോയെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര സുരക്ഷിതമാണോ? ആശങ്കയൊഴിയാതെ കപ്പൽ കമ്പനികൾ; ട്രംപ് ഭരണകൂടത്തോട് വ്യക്തത
ഇറാനിലെ യുറേനിയം ശേഖരം അമേരിക്കയിലേക്ക്; വമ്പൻ നീക്കവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ഇറാനുമായി 20 ബില്യൺ ഡോളറിന്റെ ആണവ കരാറില്ല; റിപ്പോർട്ടുകൾ തള്ളി ഡൊണാൾഡ് ട്രംപ്
സീയോൻ സഞ്ചാരി വിത്ത് ജോസി പുല്ലാട് - ഏപ്രിൽ 18