ചെന്നൈ: നടി തൃഷക്കെതിരെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ തമിഴ്നാട്ടിൽ നാടകീയ രംഗങ്ങൾ.
ഉദയനിധിയുടെ അറസ്റ്റിലേക്ക് കടക്കുകയാണ് പൊലീസ്. തഞ്ചാവൂരിൽ നിന്നും പൊലീസ് സംഘം ഉദയനിധിയുടെ വീടിന് മുന്നിൽ എത്തി.
എന്നാൽ വീടിന് മുന്നിൽ ഡിഎംകെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഉദയനിധിയെ ചോദ്യം ചെയ്യാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. കനത്ത പോലീസ് വിന്യാസമാണ് ഉദയനിധിയുടെ വീടിന് മുന്നിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഉദയനിധിയെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂരിലേക്ക് കൊണ്ട് പോകാൻ നീക്കം എന്നാണ് സൂചന.
അതിനിടെ, മുൻകൂർ ജാമ്യാപേക്ഷയുമായി ഉദയനിധി മദ്രാസ് ഹൈക്കോടതിയിലെത്തി. ഉദയനിധിയുടെ അറസ്റ്റ് തടയണമെന്ന് അഭിഭാഷകർ കോടതിക്ക് മുന്നിൽ പരാമർശിച്ചു. ഉദയനിധി നിയമസഭയിൽ എത്തിരിക്കാനുള്ള നീക്കമാണ് അറസ്റ്റിന് പിന്നിലെന്നും ഡിഎംകെ വാദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
