മാസപ്പടിയിൽ പിണറായി വിജയൻ്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

OCTOBER 25, 2026, 8:31 PM

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. സുപ്രീം കോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് അപ്പീലുകൾ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അനുമതിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാത്ത സർക്കാരിനെതിരെയും സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. അതിവേഗം എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ കോടതി പരിഹസിച്ചിരുന്നു.

ഇ ഡി കത്തിൽ പ്രാഥമിക അന്വേഷണം നടത്തണമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു.   അപ്പീലുകളിൽ ഡിവിഷൻ ബെഞ്ച് എതിർകക്ഷികളായ സംസ്ഥാന വിജിലൻസിനോടും ഇ ഡിയോും മറുപടി തേടിയേക്കും. സംസ്ഥാന വിജിലൻസിനോടും സിംഗിൾ ബെഞ്ചിലെ ഹർജിക്കാരനായ കെഎം ഷാജഹാനോടും ആണ് മറുപടി തേടുന്നത്. 

vachakam
vachakam
vachakam

പി എ മുഹമ്മദ് റിയാസ്, ടി വീണ എന്നിവരുടെ അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam