തിരുവനന്തപുരം: റോഡ് സുരക്ഷയ്ക്ക് നൽകുന്ന അതേ പ്രാധാന്യത്തോടെ, ചെറുപ്രായം മുതൽ തന്നെ ജലസുരക്ഷാ വിദ്യാഭ്യാസം നാം ഉറപ്പാക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ. മുരളീധരൻ.
എമർജൻസി റെസ്പോൺസ് സംഘങ്ങൾ, തീരദേശ പോലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ പ്രകടിപ്പിക്കുന്ന അസാധാരണമായ ധൈര്യവും സേവനമനോഭാവവും നാം പ്രയോജനപ്പെടുത്തണം. ജലാശയങ്ങളെക്കുറിച്ചുള്ള അവരുടെ വിലമതിക്കാനാവാത്ത അനുഭവപരിചയവും പ്രായോഗിക അറിവും ഔദ്യോഗികമായി രക്ഷാപ്രവർത്തന ശൃംഖലകളുടെയും സമൂഹാധിഷ്ഠിത പരിശീലന പരിപാടികളുടെയും ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു.
ജലസ്രോതസ്സുകളുമായി അഭേദ്യമായ ബന്ധമുള്ള കേരളം പോലൊരു സംസ്ഥാനത്ത് നീന്തൽ വിനോദം മാത്രമല്ല, ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന അനിവാര്യമായ ഒരു ജീവിതനൈപുണ്യം കൂടിയാണ്. അപകടകരമായ ക്വാറികൾ, കനാലുകൾ, നദീതീരങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. മുങ്ങിമരണ പ്രതിരോധം സംബന്ധിച്ച ഇന്ത്യ- ഓസ്ട്രേലിയ സാങ്കേതിക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സിപിആർ പരിശീലനം വ്യാപിപ്പിക്കുക, ആംബുലൻസ് സേവനങ്ങളുടെ പ്രതികരണശേഷി മെച്ചപ്പെടുത്തുക, അടിയന്തര ചികിത്സാ വിഭാഗങ്ങളെ ആവശ്യമായ സൗകര്യങ്ങളോടെ സജ്ജമാക്കുക എന്നിവയിലൂടെ രക്ഷാപ്രവർത്തനത്തിനുശേഷമുള്ള നിർണായക നിമിഷങ്ങൾ ഫലപ്രദമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
