തിരുവനന്തപുരം: പിഎസ്സി പരീക്ഷാക്രമക്കേടില്‍ അന്വേഷണം കടുപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതി വിഷയം കടുപ്പിച്ചതോടെ അന്വേഷണത്തോട് സഹകരിക്കാനാണ് പി എസ് സിയുടെ തീരുമാനം.
കോടതിയിൽ നിന്ന് രൂക്ഷവിമർശനം നേരിട്ടതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘം അന്വേഷണം കടുപ്പിക്കാൻ ഒരുങ്ങുകയാണ്.
ചെയര്മാന് എം ആര് ബൈജുവിനെ ചോദ്യം ചെയ്യും. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകുന്നതിനായി പിഎസ്സി അംഗങ്ങള്‍ക്കും നോട്ടീസ് നല്കി. എസ് ശ്രീകുമാര്‍, എസ്എ സെയ്ഫ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇന്ന് ഉച്ചയ്ക്ക് പിഎസ്സി ആസ്ഥാനത്ത് ഹാജരാകണം എന്നാണ് നിര്‍ദേശം.
ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാക്രമക്കേട് കേസില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. അഡീഷണല്‍ സെക്രട്ടറി ഹരി, ഡെപ്യൂട്ടി സെക്രട്ടറി സതീഷ് എന്നിവരാണ് പ്രതികള്‍. ഇവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ട്.
പിഎസ്സി പരീക്ഷാക്രമക്കേട് കേസില്‍ സര്‍ക്കാരിന് മെല്ലെപോക്കെന്ന വിമര്‍ശനം ഹൈക്കോടതി ഉയര്‍ത്തിയിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി എന്ത് അന്വേഷണമാണ് നടക്കുന്നത് എന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
