തൊഴിലുറപ്പിൽ പ്രതിസന്ധി; 1.44 കോടി തൊഴിൽദിനങ്ങൾ കുറഞ്ഞു, വരുമാനം നിലച്ച് കുടുംബങ്ങൾ

OCTOBER 25, 2026, 11:35 PM

സംസ്ഥാനത്തെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ രൂപമാറ്റം വിബി ജി റാം ജിയിലേക്ക് മാറിയതിന് ശേഷം കഴിഞ്ഞ ആറു മാസത്തിനിടെ കാര്യമായ തിരിച്ചടി നേരിട്ടു. ഈ കാലയളവിൽ 1.44 കോടി തൊഴിൽദിനങ്ങളുടെ കുറവ് രേഖപ്പെടുത്തി. ഇത് തൊഴിലാളികൾക്ക് ഏകദേശം 580 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതോപാധിയെ ഈ സാഹചര്യം സാരമായി ബാധിച്ചിട്ടുണ്ട്.

2025-26 സാമ്പത്തികവർഷം ആറുമാസത്തിനിടെ 4,00,83,883 തൊഴിൽദിനങ്ങൾ സൃഷ്ടിച്ച സ്ഥാനത്ത്, എന്നാൽ, ഈ സാമ്പത്തിക വർഷം സെപ്റ്റംബർ മാസം വരെ 2,56,21,586 ദിനങ്ങൾ മാത്രമാണ് സംസ്ഥാനത്ത് നൽകാനായത്. ഇതോടെ മൊത്തം 1,44,62,297 തൊഴിൽദിനങ്ങളുടെ കുറവാണ് പ്രകടമായത്. പുതിയ വിബി ജി റാം ജി പദ്ധതി കഴിഞ്ഞ ജൂലൈ ഒന്നുമുതലാണ് പ്രാബല്യത്തിൽ വന്നത്.

vachakam
vachakam
vachakam

സംസ്ഥാനത്ത് ആകെ 40.71 ലക്ഷം കുടുംബങ്ങളിലെ 58.48 ലക്ഷം തൊഴിലാളികളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 17.77 ലക്ഷം കുടുംബങ്ങളിലെ 20.61 ലക്ഷം തൊഴിലാളികൾ സജീവമായി പദ്ധതിയെ ആശ്രയിക്കുന്നവരാണ്. എന്നാൽ, ഇതുവരെ 8.06 ലക്ഷം കുടുംബങ്ങളിലെ 8.63 ലക്ഷം തൊഴിലാളികൾക്ക് മാത്രമാണ് തൊഴിൽ നൽകാൻ സാധിച്ചത്.

പുതിയ നിയമം അനുസരിച്ച് ഒരു കുടുംബത്തിന് ഒരു സാമ്പത്തിക വർഷത്തിൽ 125 ദിവസം തൊഴിൽ ലഭിക്കുമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ, സാമ്പത്തിക വർഷം പകുതി പിന്നിട്ടിട്ടും തൊഴിൽ ആവശ്യപ്പെട്ട കുടുംബങ്ങൾക്ക് ഇതിന്റെ അഞ്ചിലൊന്ന് പോലും തൊഴിൽദിനങ്ങൾ നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ പദ്ധതിയിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത വ്യവസ്ഥകളാണ് പദ്ധതിയുടെ നടത്തിപ്പിന് പ്രധാന തടസ്സമെന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.

പഴയ തൊഴിലുറപ്പ് പദ്ധതിയിൽ അംഗീകാരം ലഭിച്ചതും പുതിയ വിബി ജി റാം ജിയിൽ അനുവദനീയമായതുമായ 375 ഇനം പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതിനനുസരിച്ചുള്ള സജീവമായ പ്രവർത്തനങ്ങൾ പഞ്ചായത്തുകളിൽ നടക്കുന്നില്ല എന്നതാണ് തൊഴിൽദിനങ്ങൾ കുറയാൻ മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാതലങ്ങളിലെ പദ്ധതി നിർവഹണവും മേൽനോട്ടവും മുൻകാലങ്ങളിലേതുപോലെ ഫലപ്രദമല്ലെന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്.

vachakam
vachakam
vachakam

English Summary: Kerala witnessed a significant drop of 1.44 crore workdays in the Mahatma Gandhi Rural Employment Guarantee Scheme during the last six months due to the transition to the new VB G Ram G scheme. This resulted in a loss of approximately 580 crore rupees for the workers. The number of workdays created decreased from 4.00 crore in the previous fiscal year to 2.56 crore this year, severely impacting the livelihood of rural laborers.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Thozhilurappu Padhathi, Kerala News, Employment Scheme, Rural Employment, MGNREGA

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam