കൊച്ചി: ചേരാനല്ലൂർ വാഹനാപകടം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ചേരാനല്ലൂരിൽ 55 വയസുകാരനെ 17കാരൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തിരുന്നു.
ഇരിങ്ങാലക്കുട മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ചുമതലയുള്ള അഡീ ജില്ലാ ജഡ്ജിക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മരിച്ചയാളുടെ കുടുംബം രംഗത്തെത്തിയതോടെയാണ് ഈ കേസ് കേരളത്തിന്റെ ശ്രദ്ധ പതിച്ചത്. തന്റെ അച്ഛന്റെ മരണത്തിൽ നീതിതേടി മക്കൾ രംഗത്തെത്തിയതോടെയാണ് ജഡ്ജിയുടെ മകനെ വീണ്ടും കസ്റ്റഡിയിൽ എടുത്തത്. പിതാവിന്റെ സ്വാധീനം ഉപയോഗിച്ച് 17 കാരൻ വീണ്ടും ജാമ്യത്തിൽ ഇറങ്ങിയത് കടുത്ത പ്രതിഷേധത്തിനാണ് ഇടയാക്കിയത്.
അതേസമയം ഈ വിഷയത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. കുടുംബത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് പ്രതിയുടെ പിതാവിനെതിരെ കേസെടുത്തത്. പ്രതിയായ 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യത്തിൽ വിട്ടിരുന്നു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹനത്തിന്റെ റജിസ്ട്രേഷൻ ഉടമയ്ക്കെതിരെ കേസെടുക്കാമെന്ന മോട്ടർ വാഹന നിയമത്തിലെ 199ാം വകുപ്പു പ്രകാരമാണ കേസ്.
മൂന്നു വർഷത്തെ തടവും 25000 രൂപ പിഴയും വിധിക്കാവുന്നതാണ് ഈ വകുപ്പ്. അപകടം സംഭവിക്കുന്നതിന് മുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ടോടെ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. പ്രതിയുടെ ജാമ്യം റദ്ദാക്കാനും പൊലീസ് അപേക്ഷ നൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
