ചണ്ഡീഗഢ്: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന് അഭ്യൂഹം.
മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡയുടെ പ്രസ്താവനയാണ് ചർച്ചകൾക്ക് ജീവൻ നൽകിയത്.
അമരീന്ദർ സിംഗ് കോൺഗ്രസ് നേതൃത്വവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ഹൂഡ പറഞ്ഞിരുന്നു.
2027-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ അഭ്യൂഹം പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുന്നത്. ബിജെപിയുടെ പ്രവർത്തന ശൈലിയിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിനുള്ള അതൃപ്തിയാണ് അദ്ദേഹത്തെ പഴയ തട്ടകത്തിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.
കോൺഗ്രസിനെക്കുറിച്ച് അടുത്തിടെ അമരീന്ദർ സിംഗ് നടത്തിയ നല്ല പരാമർശങ്ങളും അദ്ദേഹത്തിന്റെ മടങ്ങിവരവിനായി പാർട്ടി നേതൃത്വത്തിൽ പൊതുസമവായം രൂപപ്പെടുന്നുവെന്നതിൻ്റെ സൂചനകളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
