സ‍ർപ്പക്കാവ് അടിച്ച് തകർത്തു: ബിജെപി സ്ഥാനാർത്ഥിയുടെ ഭർത്താവ് അറസ്റ്റിൽ

JANUARY 5, 2026, 7:49 PM

കൊട്ടാരക്കര: സർപ്പക്കാവിൽ ആക്രമണം നടത്തിയ പ്രതി പിടിയിൽ. ഡിസംബർ 21ന് രാത്രിയായിരുന്നു പള്ളിക്കലിലെ സർപ്പക്കാവിൽ ആക്രമണം നടന്നത്. 

കൊല്ലം കൊട്ടാരക്കര  പള്ളിക്കൽ സ്വദേശി രഘുവാണ് അറസ്റ്റിലായത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച ബിജെപി സ്ഥാനാർത്ഥിയുടെ ഭർത്താവാണ് പ്രതി. 

ക്ഷേത്രഭാരവാഹികളും രഘുവും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. മദ്യ ലഹരിയിൽ സംഭവിച്ചതെന്നാണ് രഘുവിൻ്റെ മൊഴി.

vachakam
vachakam
vachakam

 അക്രമി ശിവപ്രതിഷ്ഠ കടത്തിക്കൊണ്ടുപ്പോവുകയും നാഗപ്രതിഷ്ഠകൾ പിഴുതെറിയുകയും ചെയ്തു. കൂടാതെ കാവിന് മുന്നിലുള്ള ദേവിക്ഷേത്രത്തിലെ കൽവിളക്കുകൾ തകർത്തു. ഓഫീസിലെ കസേരകളും മേശയും നശിപ്പിപ്പിച്ചു. കൊട്ടാരക്കര പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം പ്രതിയെ കുറിച്ച് യാതൊരു സൂചനയും കിട്ടിയില്ല. പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ചുള്ള ഏകദേശ വിവരം ലഭിച്ചത്. ഈ സൂചനകളുടെ അടിസ്ഥാനത്തിൽ പള്ളിക്കൽ സ്വദേശി രഘുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു.

 പ്രതിയുടെ ഭാര്യ രാധാമണി മൈലം പഞ്ചായത്തിലെ ബിജെപി മുൻ അംഗമാണ്. ഇത്തവണ ജില്ലാ പ‍ഞ്ചായത്തിലേക്കും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam