തൊടുപുഴ നഗരസഭയിലെ നാല് കൗണ്‍സിലര്‍മാരെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു

MARCH 19, 2025, 7:57 AM

തൊടുപുഴ:  പാര്‍ട്ടി വിപ്പ് ലംഘിച്ച് തൊടുപുഴ നഗരസഭയില്‍ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച നാല് കൗണ്‍സിലര്‍മാരെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. 

നഗരസഭയില്‍ എല്‍ഡിഎഫ് ചെയര്‍പേഴ്സണിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് യുഡിഎഫിന്റെ അവിശ്വാസം പാസായത്. ഇതോടെ എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍ പുറത്തായി.

പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നാണ്  ഇസസ്‌പെന്‍ഡ് ചെയ്തത്. ടിഎസ് രാജന്‍, സി ജിതേഷ്, ജിഷാ ബിനു, കവിത വേണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

vachakam
vachakam
vachakam

നാല് ബിജെപി കൗണ്‍സിലര്‍മാരടക്കം 18 പേര്‍ അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 12 പേര്‍ അവിശ്വാസത്തെ എതിര്‍ത്തു. ആകെ എട്ട് കൗണ്‍സിലര്‍മാരാണ് ബിജെപിയ്ക്കുള്ളത്. ഇവര്‍ക്കെല്ലാം വിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് ലംഘിച്ച് നാല് പേര്‍ യുഡിഎഫിന് അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.

ഇതോടെ ബിജെപിയിലെ ഭിന്നതയും പുറത്തുവന്നു. എട്ടു ബിജെപി കൗണ്‍സിലര്‍മാരില്‍ മൂന്ന് പേര്‍ വിപ്പ് അനുസരിച്ച് ചര്‍ച്ചയും വോട്ടെടുപ്പും ബഹിഷ്‌കരിച്ചു. ഒരാള്‍ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വോട്ട് ചെയ്തില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam