ലോക ചരിത്രത്തില്‍ തന്നെ സുവര്‍ണ ലിപികളില്‍ എഴുതാന്‍ സാധിക്കുന്ന ഒരു സംഭവ വികാസമാണ് സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങിവരവ്. ഒന്‍പത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയില്‍ കുടുങ്ങിപ്പോയ ഇരുവരും ഇന്ന് ഭൂമിയില്‍ കാലുകുത്തിയപ്പോള്‍ അത് മാനവരാശിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും വളര്‍ച്ചയുടെയും ഉദാത്തമായ മാതൃകയായി മാറുകയായിരുന്നു.
സുനിതയും ബുച്ചും ഭൂമിയില്‍ എത്തിയതിന് പിന്നാലെ ലോകമെമ്പാടും ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുകയാണ്. ഇന്ത്യന്‍ വംശജയായ സുനിത ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ചിലവഴിച്ച വനിതകളില്‍ ഒരാളാണ്. ആകെ 608 ദിവസമാണ് സുനിത ബഹിരാകാശത്ത് കഴിഞ്ഞിരിക്കുന്നത്. ഇത്തവണ പോയപ്പോള്‍ കുടുങ്ങിയ 286 ദിവസം ഉള്‍പ്പെടെയുള്ള കണക്കുകള്‍ ആണിത്. ഏതാണ്ട് രണ്ട് വര്‍ഷത്തിന് അടുത്ത് വരുമിത്.
എന്നാല്‍ ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി കഴിഞ്ഞതിന്റെയും, ഏറ്റവും കൂടുതല്‍ കാലം ചിലവഴിച്ചതിന്റെയും ഒക്കെ റെക്കോര്‍ഡ് സുനിതയുടെ പേരില്‍ അല്ലെന്നത് പലരെയും ഞെട്ടിക്കുന്ന അറിവാണ്. ഇക്കാര്യത്തില്‍ സുനിതയ്ക്ക് മുന്‍പിലായി ഒരുപാട് പേരൊന്നും ഇല്ലെങ്കിലും ഒന്നാം സ്ഥാനത്ത് അവരല്ല ഉള്ളതെന്ന് എന്നതാണ് യാഥാര്‍ഥ്യം.
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ചിലവഴിച്ചത് ആര്?
പല സമയത്തായി ആകെ കണക്ക് കൂട്ടുമ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്ത് സഞ്ചരിച്ചതിന്റെ റെക്കോര്‍ഡ് ഒരു അമേരിക്കക്കാരനല്ല കൈവശപ്പെടുത്തിയിരിക്കുന്നത്. റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ ഒലെഗ് കൊനോനെങ്കോയുടെ പേരിലാണ് ഈ അഭിമാനകരമായ റെക്കോഡുള്ളത്.
പലതവണയായി 1000 ദിവസത്തില്‍ അധികമാണ്അദ്ദേഹം ബഹിരാകാശത്ത് ചിലവഴിച്ചത്. ചരിത്രത്തില്‍ 1000 ദിവസം ബഹിരാകാശത്ത് എന്ന നേട്ടം ആദ്യമായി സ്വന്തമാക്കിയതും അദ്ദേഹമാണ്. 33 മാസങ്ങള്‍ക്ക് തുല്യമായ 1111 ദിവസമാണ് അദ്ദേഹം അവിടെ ചിലവഴിച്ചത്. 16 വര്‍ഷത്തോളം നീണ്ട കരിയാറിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
ഒറ്റത്തവണ ഏറ്റവും കൂടുതല്‍ ചിലവഴിച്ചത്?
വിവിധ രേഖകള്‍ പ്രകാരം, 1995ല്‍ റഷ്യന്‍ ബഹിരാകാശയാത്രികനായ വലേരി പോളിയാക്കോവാണ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഒറ്റ ബഹിരാകാശ യാത്രയ്ക്കുള്ള ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്, 437 ദിവസവും 17 മണിക്കൂറും 38 മിനിറ്റുമായിരുന്നു അദ്ദേഹം തുടര്‍ച്ചയായി ബഹിരാകാശത്ത് കഴിഞ്ഞത്. 7075 തവണ അദ്ദേഹം ഭൂമിയെ പരിക്രമണം ചെയ്തു.
ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിത?
ഈ റെക്കോര്‍ഡ് യുഎസ് ബഹിരാകാശ യാത്രിക പെഗ്ഗി വിത്സണിന്റെ പേരിലാണ്. 675 ദിവസമാണ് പെഗ്ഗി ബഹിരാകാശത്ത് കഴിഞ്ഞത്. ഇതില്‍ രണ്ടാം സ്ഥാനമാണ് സുനിത വില്യംസ് നേടിയിരിക്കുന്നത്. മാത്രമല്ല ആകെ ദിവസങ്ങളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാമതാണ് പെഗ്ഗി. സുനിത വില്യംസ് ആവട്ടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുമെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്