ആലപ്പുഴയില്‍  ആയുധ ശേഖരം കണ്ടെത്തി

MARCH 18, 2025, 11:31 PM

ആലപ്പുഴ: ആലപ്പുഴ കുമാരപുരത്ത് ആയുധശേഖരം കണ്ടെത്തി. കായൽ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോറിന്റെ വീട്ടിൽ നിന്നാണ് ആയുധ ശേഖരം കണ്ടെത്തിയത്. വിദേശ നിർമിത ഒരു പിസ്റ്റളും 53 വെടിഉണ്ടകളും 2വാളും ഒരു മഴുവും സ്റ്റീൽ പൈപ്പും ആണ് കിഷോറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.

 പത്ത് വർഷം മുൻപ് ആലപ്പുഴ ഹരിപ്പാട് നിന്ന് കാണാതായ യുവാവിനായി നടത്തിയ തിരച്ചിലിനിടെയാണ് ആയുധ ശേഖരം കണ്ടെത്തിയത്. താമല്ലാക്കൽ സ്വദേശിയായ രാകേഷിനെ കാണാതായതിൽ നടത്തിയ അന്വേഷണത്തിൽ കുമാരപുരം സ്വദേശി കിഷോറിന്റെ വീട്ടിൽ നിന്നാണ് ആയുധം ശേഖരം കണ്ടെത്തിയത്.

 രാകേഷിനെ കൊന്ന് കൂഴിച്ചുമൂടിയതാണെന്ന് ആരോപിച്ച് മാതാവ്കോടതിയ സമീപിച്ചിരുന്നു. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി തേടികൊണ്ടുള്ള കോടതി നിർദേശത്തിന് പിന്നാലെയായിരുന്നു പൊലീസ് പരിശോധന.

vachakam
vachakam
vachakam

2015 നവംബര്‍ അഞ്ചാം തീയതി മുതലാണ് രാകേഷിനെ കാണാതായത്. നവംബര്‍ ആറിനും ഏഴിനും ഇടയിലുള്ള രാത്രി കിഷോറും സുഹൃത്തുക്കളും ചേര്‍ന്ന് രാകേഷിനെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. 

സംഭവസ്ഥലത്ത് നിന്ന് കിട്ടിയ രക്തതുള്ളികളും മുടിയിഴകളും രാകേഷിന്‍റെതാണെന്നും എന്നാല്‍  ആരുടെയൊക്കെയോ സമ്മര്‍ദഫലമായി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും അമ്മയുടെ പരാതിയിലുണ്ട്. തുടര്‍ന്നാണ് കോടതി സമീപിച്ചത്. ആയുധ ശേഖരം കണ്ടെത്തിയതോടെ കേസില്‍ വീണ്ടും അന്വേഷണം ഊര്‍ജിതമാക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam