മൺസൂൺ കാലമായിട്ടും കടുത്ത ചൂടിൽ വെന്തുരുകി ബെംഗളൂരു നഗരം

JULY 16, 2026, 12:02 AM

ബെംഗളൂരു: മൺസൂൺ കാലമായിട്ടും കടുത്ത ചൂടിൽ വെന്തുരുകി ബെംഗളൂരു നഗരം.സാധാരണയായി തണുത്ത കാലാവസ്ഥ അനുഭവപ്പെടാറുള്ള ഈ സമയത്ത് 33 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.ഇതിന് മുൻപ് 112 വർഷങ്ങൾക്ക് മുൻപാണ് ജൂലൈ മാസത്തിൽ താപനില ഇത്രയും ഉയർന്നിട്ടുള്ളത്.

ബെംഗളൂരു സിറ്റി സ്റ്റേഷനിൽ 33.6 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇത് സാധാരണ ജൂലൈ മാസത്തിൽ ലഭിക്കേണ്ട ശരാശരി താപനിലയേക്കാൾ 5.3 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. നഗരത്തിലെ മറ്റ് സ്റ്റേഷനുകളായ ബെംഗളൂരു HAL എയർപോർട്ടിൽ 34 ഡിഗ്രി സെൽഷ്യസും, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് 32.9 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. മൈസൂരുവിൽ 34 ഡിഗ്രി സെൽഷ്യസും, മാണ്ഡ്യയിൽ 33.4 ഡിഗ്രി സെൽഷ്യസും, ചിത്രാദുർഗയിൽ 32.4 ഡിഗ്രി സെൽഷ്യസുമാണ് ഉയർന്ന താപനില.

മൺസൂൺ പാതിവഴി പിന്നിട്ടിട്ടും മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്നതും നഗരവാസികളെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്. ഉയരുന്ന ചൂടിനൊപ്പം നഗരത്തിൽ കുടിവെള്ള ക്ഷാമവും രൂക്ഷമായി. 

vachakam
vachakam
vachakam

കുടിവെള്ളക്ഷാമം നേരിടാൻ വാട്ടർ അതോറിറ്റി കർശന നടപടികളിലേക്ക് കടന്നു. നഗരത്തിലെ പ്രധാന ജലസ്രോതസ്സായ കാവേരി നദിയിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നതിന് അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തി. കാവേരി ജലം കുടിവെള്ള ആവശ്യങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ കനത്ത പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam