പാലരുവി എക്സ്പ്രസും മധുര – ഗുരുവായൂർ എക്സ്പ്രസും ആധുനിക എൽഎച്ച്ബി കോച്ചുകളാകുന്നു

JULY 16, 2026, 1:21 AM

മാവേലിക്കര: പാലരുവി എക്സ്പ്രസും മധുര – ഗുരുവായൂർ എക്സ്പ്രസും ആധുനിക എൽഎച്ച്ബി കോച്ചുകളാകുന്നു. 

പഴയ നീല നിറത്തിലുള്ള ഐസിഎഫ് കോച്ചുകൾക്ക് പകരം, ഇന്ത്യൻ റെയിൽവേ ഉപയോഗിച്ചുവരുന്ന അത്യാധുനിക കോച്ചുകളാണ് എൽഎച്ച്ബി (Linke Hofmann Busch) കോച്ചുകൾ.

ജർമ്മൻ സാങ്കേതികവിദ്യയിൽ രൂപകൽപ്പന ചെയ്ത ഈ കോച്ചുകൾ നിലവിൽ ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. അപകടമുണ്ടായാൽ കോച്ചുകൾ ഒന്നിനുമുകളിൽ മറ്റൊന്നായി കയറുകയോ തകരുകയോ ഇല്ല എന്നത് എൽഎച്ച്ബി കോച്ചുകളുടെ പ്രത്യേകതയാണ്. കൂടാതെ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. ആധുനിക ബ്രേക്കിങ് സംവിധാനം, മെച്ചപ്പെട്ട യാത്രാസുഖം, ഭാരം കുറവ് തുടങ്ങിയവ എൽഎച്ച്ബി കോച്ചുകളുടെ സവിശേഷതയാണ്. രാജധാനി, ശതാബ്ദി, വന്ദേ ഭാരത് തുടങ്ങിയ പ്രമുഖ ട്രെയിനുകളിലെല്ലാം എൽഎച്ച്ബി കോച്ചുകളാണ് ഉപയോഗിക്കുന്നത്.

vachakam
vachakam
vachakam

ജൂലൈ 20 മുതൽ പാലരുവി എക്സ്പ്രസും ജൂലൈ 26 മുതൽ മധുര – ഗുരുവായൂർ എക്സ്പ്രസും എൽഎച്ച്ബി കോച്ചുകളുമായി സർവീസ് നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

 മാവേലിക്കര മണ്ഡലത്തിലെയും മധ്യകേരളത്തിലെയും ആയിരക്കണക്കിന് യാത്രക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയാണിതെന്നും തന്റെ നിരന്തര ഇടപെടലുകളുടെയും ആവശ്യപ്പെടലുകളുടെയും ഫലമായാണ് ഇരു ട്രെയിനുകളും എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നതെന്നും എംപി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam