പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവം; യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് സൈബർ പോലീസ് 

JULY 16, 2026, 1:25 AM

മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് മലപ്പുറം സൈബർ പോലീസ്.ബ്രഹ്മ കോഹ​ഗ്നിഷൻ (BRAHMA COGNITION) എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

നിലവിളക്ക്, ഹലാൽ, ഹറാം എന്നീ മത ആശയങ്ങൾ ഉപയോഗിച്ച് വിദ്വേഷവും, ശത്രുതയും ഉണ്ടാക്കാൻ യൂട്യൂബർ ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

സംഭവത്തിൽ യൂട്യൂബർക്കെതിരെ യൂത്ത് ലീഗ് മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷാഫി കാടേങ്ങൽ പരാതി നൽകിയിരുന്നു. തിരുവനന്തപുരത്തെ പരിപാടിയിൽ പികെ കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട് മതസ്പർദ്ധ ഉണ്ടാക്കുന്നതും അശ്ലീലവുമായ പരാമർശങ്ങളാണ് വീഡിയോയിലുള്ളതെന്നാണ് യൂത്ത് ലീഗ് നൽകിയ പരാതിയിൽ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam