തിരുവനന്തപുരം: അദാനി-എം.എസ്.സി ഓഹരി കൈമാറ്റത്തിൽ സർക്കാർ യാതൊരുവിധ തടസ്സവും നിൽക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ സെബിക്ക് കത്ത് നൽകിയതിലുള്ള അതൃപ്തി മാത്രമാണ് സർക്കാർ പ്രകടിപ്പിച്ചത്.
എന്നാൽ, 24 മണിക്കൂറിനുള്ളിൽ തന്നെ അവർ ആവശ്യപ്പെട്ട വിവരങ്ങൾ സർക്കാരിന് കൈമാറിയതോടെ ആ പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
ബ്ലൂംബെർഗിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.
സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനാണ് സർക്കാർ നിലവിൽ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ടാറ്റയ്ക്ക് കപ്പൽ നിർമാണശാല ആരംഭിക്കുന്നതിനായി സർക്കാർ ഭൂമി അനുവദിക്കാൻ പോകുകയാണെന്ന വിവരവും മുഖ്യമന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
