എച്ച്-1ബി, എൽ-1 വിസ പുതുക്കലുകൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി യു.എസ്; തിരിച്ചടി നേരിടുന്നത് ഇന്ത്യൻ പ്രൊഫഷണലുകൾക്ക്

AUGUST 5, 2026, 1:13 PM

വാഷിംഗ്ടൺ ഡി.സി: എച്ച്-1ബി, എൽ-1 വിസകളുടെ കാലാവധി നീട്ടിനൽകുന്നതിനും പുതിയ ഫീസ് ഈടാക്കാൻ അമേരിക്കൻ ഭരണകൂടം തയ്യാറെടുക്കുന്നു. പുതിയ വിസകൾക്ക് പുറമെ വിസ പുതുക്കുന്ന (Extensions) ഘട്ടത്തിലും '911 റെസ്‌പോൺസ് ആൻഡ് ബയോമെട്രിക് എൻട്രിഎക്‌സിറ്റ് ഫീസ്' ബാധകമാക്കുന്നതാണ് പുതിയ നിയമം.

ഈ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യൻ പ്രൊഫഷണലുകളെയാണ്. 2025 ലെ കണക്കുകൾ പ്രകാരം എച്ച്-1ബി വിസ പുതുക്കിയവരിൽ 77.6 ശതമാനവും ഇന്ത്യക്കാരാണ്.

അതിനാൽ ആമസോൺ, ടി.സി.എസ്, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ പ്രമുഖ ഐ.ടി, ടെക്‌നോളജി കമ്പനികൾക്ക് വിദേശ ജീവനക്കാരെ നിലനിർത്താൻ വൻ തുക അധികമായി ചെലവഴിക്കേണ്ടി വരും.

vachakam
vachakam
vachakam

ജീവനക്കാരിൽ പകുതിയിലധികവും എച്ച്-1ബി/എൽ-1 വിസയിലുള്ള, യു.എസിൽ 50ൽ അധികം ജീവനക്കാരുള്ള കമ്പനികളെയാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam