ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു

OCTOBER 26, 2026, 9:01 PM

ആലപ്പുഴ : ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും വിട പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ്  കവിയും ഗ്രന്ഥകാരനും പ്രഭാഷകനും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായിരുന്ന മാന്നാർ തോട്ടത്തിൽ എം സുരേന്ദ്രനാഥ്  അന്തരിച്ചത്.   

സുരേന്ദ്രനാഥിന്റെ സഞ്ചയന ചടങ്ങുകൾ തിങ്കളാഴ്ച നടത്താനിരിക്കുകയായിരുന്നു.  ഭാര്യ ഉമാദേവി (70) ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്.  ഇതോടെ ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ മാറ്റിവെച്ച് തിങ്കളാഴ്ച വൈകിട്ട് നാലിന് ഉമാദേവിയുടെ സംസ്കാരം നടത്തി.

 മലപ്പുറം ആച്ചിക്കുളത്ത് തപോവനത്തിൽ കുടുംബാംഗമായ ഉമാദേവി രണ്ടു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

vachakam
vachakam
vachakam

  മക്കൾ: എ രഘു (ദുബായ്), ജയന്തി. മരുമകൾ: നയന ബാലകൃഷ്ണൻ.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam