തമിഴ്നാട്ടിൽ 17 തടവുകാർ ജയിൽ ചാടി;   കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത 

OCTOBER 26, 2026, 8:25 PM

തേനി: തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി.  ജയിൽ ജീവനക്കാരനെ ആക്രമിച്ച ശേഷമാണ്  17 വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടത്. 

രക്ഷപെട്ടവർക്കായി പൊലീസ് പരിശോധ നടത്തുന്നു. ഒരാളെ പിടികൂടി. കേരള-തമിഴ്നാട് അതിർത്തിലെ ചെക്ക് പോസ്‌റ്റുകളിലും ജാഗ്രത നിർദേശം നൽകി.

രക്ഷപ്പെട്ടവർ ഇടുക്കി വഴി കേരളത്തിലേയ്ക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നി​ഗമനത്തിലാണ് നിർദേശം നൽകിയത്. തടവുകാരുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

vachakam
vachakam
vachakam

 ചെക്‌പോസ്റ്റുകൾ കേന്ദ്രീകരിച്ച് വാഹനപരിശോധന അടക്കം ശക്തമാക്കിയിട്ടുണ്ട്. പ്രതികൾ പാലക്കാട്, ഇടുക്കി അതിർത്തികൾ വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. ഇവരെ പിടികൂടുന്നതിനായി തമിഴ്നാട് പൊലീസ് അതിർത്തി കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കി. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam