ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും

OCTOBER 26, 2026, 8:36 PM

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഉൾപ്പെടെ സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും. 

ഇതിനിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.

എസ്ഐആർ സംബന്ധിച്ച് 2025 ജൂണിലും ഒക്ടോബറിലും 2026 മേയിലും പുറപ്പെടുവിച്ച ഉത്തരവുകൾ കമ്മീഷൻ ഏകകണ്ഠമായാണ് എടുത്തതെന്നും ഹർജിയിലെ ആരോപണങ്ങൾ ഒരു വാർത്താ റിപ്പോർട്ടിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്മീഷൻ വ്യക്തമാക്കി.

vachakam
vachakam
vachakam

 ഇന്ത്യ സഖ്യം ഉൾപ്പെടെയുള്ളവർ നേരത്തെ ഹർജി പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ ഇന്ന് മനുഷ്യചങ്ങല തീർക്കും. വ്യാഴാഴ്ച പ്രതീകാത്മക വിചാരണയും നവംബർ ഒന്നിന് 'വോട്ട് ബച്ചാവോ ദേശ് ബച്ചാവോ' മഹാറാലിയും അടക്കമുള്ള തുടർ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലത്തിന് വിശദമായ മറുപടി നൽകുമെന്ന് ഇന്ത്യാ സഖ്യ നേതാക്കൾ അറിയിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam