ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിലുള്ള ഹോട്ടലിൽ വെടിവെപ്പിൽ അഞ്ച് മരണം. ഗുവാഹത്തിയിലുള്ള ഉലുബാരിയിൽ ഹോട്ടൽ ബിലാസ് ഇനിന് നേരെ നടന്ന വെടിവെപ്പിലാണ് അഞ്ചുപേർ കൊല്ലപ്പെട്ടത്. അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് പിടികൂടി.
ഹോട്ടൽ ഉടമയായ ഹെലീന ഭരാലിയിൽ നിന്ന് കഴിഞ്ഞ വർഷം ഹോട്ടൽ പാട്ടത്തിനെടുത്ത വ്യക്തിയാണ് പ്രതിയായ ഘനകാന്ത ഗൊഗോയി. ഹോട്ടൽ ബിലാസ് ഇന്നിന്റെ ലീസ് കരാറുമായി ബന്ധപ്പെട്ട് ഉടമകളും പ്രതിയും തമ്മിലുണ്ടായ സ്വത്തുതർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ടവരിൽ ഒരു കുടുംബത്തിലെ നാലുപേരും ഉൾപ്പെടുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തോക്കുധാരികൾ ഹോട്ടലിന് നേരെ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നാലെ മുഖ്യപ്രതിയായ ഘനകാന്ത ഗൊഗോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച 32 ബോർ ലൈസൻസുള്ള പിസ്റ്റളും പൊലീസ് കണ്ടെടുത്തു. പ്രതിയെ നിലവിൽ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
