കണ്ണൂർ: വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പരിയാരം മെഡി. കോളേജിലെ ഡോക്ടർമാരിൽ നിന്ന് എസ്ഐടി മൊഴിയെടുത്തു.
ആശുപത്രിയിൽ നിന്ന് മെഡിക്കൽ രേഖകളും എസ്ഐടി ശേഖരിച്ചു.
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരിക്ക് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ മൊഴി നൽകിയതായാണ് സൂചന. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാലാണെന്നും മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ കേസില്‍ തെറ്റായി മൊഴി നല്കിയ മുന്ഗണ്മാനെതിരെ എസ്ഐടി ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. വീണയുടെ മുന്‍ ഗണ്മാന് അഭിലാഷിനെതിരെ നടപടി ശുപാര്‍ശ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
