കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ ആർസി ഓണറായ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിൽ പോയത് വീഴ്ചയെന്ന് റിപ്പോർട്ട്.
റിപ്പോർട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണ നിർവഹണ സമിതി പരിശോധിക്കും. ജില്ലയുടെ ഭരണ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് ഹൈക്കോടതി രജിസ്ട്രിക്ക് റിപ്പോർട്ട് നൽകിയത്.
ഔദ്യോഗിക ആവശ്യത്തിനല്ല ജഡ്ജി പൊലീസ് സ്റ്റേഷനിൽ പോയതെന്നും സ്റ്റേഷനിൽ പോകും മുൻപ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അനുമതി തേടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവും പൊലീസ് തുടങ്ങിയിട്ടുണ്ട്. എറണാകുളം സെഷൻസ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം ജഡ്ജിക്ക് എംവിഡി കാരണം കാണിക്കൽ നോട്ടീസ് നൽകും. അപകടമുണ്ടാക്കിയ ബെൻസിന്റെ ആർസിയും സസ്‌പെൻഡ് ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
