തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണങ്ങളും രാഷ്ട്രീയവത്കരിക്കരുതെന്ന് മന്ത്രി സണ്ണി ജോസഫ്.
നിലവിൽ വൈദ്യുതി ഉപഭോഗത്തിൽ ആയിരം മെഗാവാട്ടിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കടുത്ത ചൂടും മഴയുടെ കുറവുമൂലം ഉൽപാദനത്തിലുണ്ടായ ഇടിവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
രാത്രികാലങ്ങളിൽ വൈദ്യുതിയുടെ അനാവശ്യ ഉപഭോഗം കുറയ്ക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രി അഭ്യർഥിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നതുകൊണ്ടുള്ള നിയന്ത്രണമല്ല ഇതെന്നും രാജ്യമെമ്പാടും നിലനിൽക്കുന്ന സമാനമായ സാഹചര്യത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നത് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സഹായിക്കും.
കൂടാതെ, രാത്രികാലങ്ങളിൽ അയൺ ബോക്സ്, മോട്ടോറുകൾ തുടങ്ങിയവയുടെ ഉപയോഗം പരമാവധി ഒഴിവാക്കി പകൽ സമയത്തേക്ക് മാറ്റണമെന്നും കടകളിലും വീടുകളിലും അനാവശ്യമായി ലൈറ്റുകൾ പ്രകാശിപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
