ചെന്നൈ: തമിഴ്‌നാട്ടിൽ മലയാളി ടാക്‌സി ഡ്രൈവർക്ക് നേരെ പൊലീസിന്റെ ക്രൂരമർദനമെന്ന് പരാതി.
കഴിഞ്ഞ മാസം പതിനൊന്നാം തീയതി വിനോദ സഞ്ചാരികളുമായി എത്തിയ കൊല്ലം തഴുത്തല സ്വദേശി ഫെഡറിക്കിനാണ് മർദനമേറ്റത്. വൺവേ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചുമത്തി ഫെഡറിക്കെതിരെ രാമേശ്വരം പൊലീസ് കേസെടുത്തിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്ക് പരാതി നൽകുമെന്നും യുവാവ് പറഞ്ഞു.
കാറിലും ഓട്ടോയിലും കയറ്റി മർദിച്ചെന്നും പരാതിയുണ്ട്. ഓസ്‌ട്രേലിയയിൽ നിന്നെത്തിയ വിനോദസഞ്ചാരികളെയും പൊലീസ് കയ്യേറ്റം ചെയ്‌തെന്നും ഫെഡറിക് ആരോപിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനും ഫെഡറിക്കെതിരെ കേസെടുത്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
