കൊൽക്കത്ത ബലാത്സംഗക്കൊല: നിരാഹാര സമരം പിൻവലിച്ച് ഡോക്‌ടർമാർ

OCTOBER 22, 2024, 8:02 AM

കൊൽക്കത്ത: ബലാത്സംഗക്കൊലയെ തുടർന്ന് ഡോക്ടർമാർ നടത്തിയിരുന്ന നിരാഹാര സമരം പിൻവലിച്ചു. മമത ബാനർജിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെയാണ് തീരുമാനം പുറത്തു വിട്ടത്. സംസ്ഥാന സെക്രട്ടേറിയറ്റ് നബന്നയിൽ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. 

പണിമുടക്ക് സമ്പൂർണമായി പിൻവലിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഈ വിഷയത്തിലുള്ള തങ്ങളുടെ പോരാട്ടം നിരന്തരം തുടരുമെന്നും അവർ വ്യക്തമാക്കി.

“യുദ്ധഭൂമിയിൽ നിന്ന് ഞങ്ങൾ ഓടിപ്പോകില്ല. മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും നീതിക്കും സുരക്ഷയ്ക്കുമായി ഞങ്ങൾ ഞങ്ങളുടെ പോരാട്ടം തുടരും," ജൂനിയർ ഡോക്ടർമാരുടെ പ്രതിനിധി അസ്‌ഫുഖുള്ള നയ്യ പറഞ്ഞു.

vachakam
vachakam
vachakam

മമത ബാനർജിയുമായുള്ള യോഗത്തിൽ ചില നിർദേശങ്ങളിൽ ഉറപ്പു ലഭിച്ചു. എന്നാലും അപ്പോഴുള്ള സംസ്ഥാന സർക്കാരിൻ്റെ ശരീരഭാഷ അത്ര പോസിറ്റീവ് ആയിരുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam