തിരുവനന്തപുരം: മാർച്ച് 24, 25 തിയതികളിൽ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് എസ്എസ്എൽസി പരീക്ഷകളെ ബാധിക്കില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു) അറിയിച്ചു.
എസ് ബി ഐയുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളിൽ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പറുകൾ നിർദേശിക്കുന്ന സമയത്ത് തന്നെ ബാങ്ക് അധികൃതരെത്തി പരീക്ഷാ നടത്തിപ്പുകാർക്ക് കൈമാറും. ഇതിനായി നിർദേശം നൽകിയതായി യുഎഫ്ബിയു അറിയിച്ചു.
അടിയന്തരമായി ബാങ്ക് ഇടപാടുകൾ നടത്താനുള്ളവർ ഇന്ന് തന്നെ നടത്തണം. നാളെ നാലാം ശനിയായതിനാലും മറ്റന്നാൾ ഞായറാഴ്ച ആയതിനാലും ബാങ്കുകൾ പ്രവർത്തിക്കില്ല. തിങ്കൾ, ചൊവ്വ പണിമുടക്ക് കൂടിയാകുമ്പോൾ ബുധനാഴ്ച മാത്രമേ ഇടപാടുകൾ നടത്താനാവൂ.
ബാങ്കുകളിലെ ഒഴിവുകൾ നികത്താൻ നിയമനങ്ങൾ നടത്തുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദ്വിദിന സമരം.
ലേബർ കമ്മീഷണർ വിളിച്ച് ചേർത്ത ചർച്ച ഫലം കാണാത്തിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻറെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്