തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു.
ഓട്ടോമൊബൈൽ ,നിർമ്മാണം,ഫിനാൻസ്, ആശുപത്രി, ഹോട്ടൽ & റസ്റ്റാറണ്ട് ,ഇൻഷുറൻസ്, ഐ.റ്റി, ജുവല്ലറി, സെക്യൂരിറ്റി സ്ഥാപനങ്ങൾ ,മെഡിക്കൽ ലാബ്,സ്റ്റാർ ഹോട്ടൽ & റിസോർട്ട് ,സൂപ്പർ മാർക്കറ്റുകൾ, ടെക്‌സ്‌റ്റൈൽ ഷോപ്പുകൾ എന്നിങ്ങനെ 13 മേഖലകളിലെ മികച്ച സ്ഥാപനങ്ങൾക്കാണ് ഇത്തവണ മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് ലഭിച്ചത്.
ടാറ്റ പ്രൊജക്ട് ലിമിറ്റഡ്, തിരുവനന്തപുരം(നിർമ്മാണ മേഖല),അർത്ഥ ഫൈനാൻഷ്യൽ സർവീസസ് കോഴിക്കോട്
(ധനകാര്യം),കിംസ് ഹെൽത്ത് കെയർ മാനേജ്‌മെമെന്റ് ലിമിറ്റഡ് തിരുവനന്തപുരം (ആശുപത്രി ),ഹോട്ടൽ അബാദ് എറണാകുളം (ഹോട്ടൽ),സ്റ്റാർ ഹെൽത്ത് ആന്റ് അലെഡ് ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ് തിരുവനന്തപുരം (ഇൻഷുറൻസ്), എസ് ബി സോൾ ഡിജിറ്റൽ പ്രൈ. ലിമിറ്റഡ് എറണാകുളം(ഐ.ടി.), ആലുക്കാസ് ജുവലറി കോഴിക്കോട്
(ജുവലറി),ഡോ. ഗിരിജാസ് ഡയഗ്നോസ്റ്റിക് ലാബ് ആന്റ് സ്‌കാൻസ് ലിമിറ്റഡ് തിരുവനന്തപുരം (മെഡിക്കൽ ലാബ് / എക്‌സ്‌റേ / സ്‌കാനിംഗ് സെന്റർ ) കേരള എക്‌സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷൻ എറണാകുളം
(സെക്യൂരിറ്റി)ക്രൗൺ പ്ലാസ എറണാകുളം (സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും) ആഷിസ് സൂപ്പർ മെർകാട്ടോ എറണാകുളം(സൂപ്പർ മാർക്കറ്റ്) മേഖല, ഇടപ്പറമ്പിൽ ടെക്സ്റ്റയിൽസ് കോട്ടയം(ടെക്സ്റ്റയിൽ ) എന്നീ സ്ഥാപനങ്ങൾ അതത് മേഖലകളിലെ മികച്ച സ്ഥാപനങ്ങളായി മുഖ്യമന്ത്രിയുടെ അവാർഡിന് അർഹരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്