ഷിക്കാഗോ: 2025 ലെ സി.ടി.എം.എയുടെ സിൽവർ ജൂബിലിയും കുടുംബസംഗമവും ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെട്ടു. തദവസരത്തിൽ കഴിഞ്ഞ വർഷങ്ങളിൽ റിട്ടയർ ചെയ്ത ഷിക്കാഗോ ട്രാൻസിറ്റ്, മെട്രോ, പെയ്‌സ്, സിറ്റി എംപ്ലോയീസിനെ മൊമെന്റൊ നൽകി ആദരിച്ചു.
റോയ് നെടുങ്കോട്ടിലിന്റെയും ശാന്തി ജെയ്‌സണിന്റെയും പ്രാർത്ഥനാഗാനത്തോടു കൂടി യോഗം ആരംഭിച്ചു. സെക്രട്ടറി ലൂക്കോസ് ചുമ്മാർ എല്ലാവരേയും സ്വാഗതം ചെയ്തു. പ്രസിഡന്റ് സാബു കട്ടപ്പുറത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ റിട്ടയർ ചെയ്ത ഏവരേയും അനുമോദിക്കുകയും വരും കാലങ്ങളിൽ കൂടുതൽ മലയാളികൾ ട്രാൻസിറ്റ് ജോലിക്കായി മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
വളരെയധികം ആനുകൂല്യങ്ങൾ ഉള്ളതാണ് സിറ്റി ആൻഡ് ട്രാൻസിറ്റ് ജോലികൾ മോൻസി ടി. ചാക്കൊ, ജേക്കബ് ചിറയത്ത്, ജോൺ ജോസഫ്, ബിജോയ് കാപ്പൻ, ജോൺസൺ കണ്ണൂക്കാടൻ, ജോസ് പുല്ലാട്ടുകാലായിൽ, വില്ലിംഗ്ടൺ ആന്റണി, എബ്രഹാം ജോർജ്, എബ്രഹാം വർക്കി, സ്റ്റീഫൻ ജെ. വഞ്ചിപ്പുരക്കൽ, ജോയ് തലയ്ക്കൽ എന്നിവരാണ് ജോലിയിൽ നിന്ന് വിരമിച്ചവർ.
ഇവരെല്ലാവരും തങ്ങൾക്കുള്ള അനുഭവങ്ങൾ പങ്കുവച്ചു മുൻ പ്രസിഡന്റുമാരായ റോയ് നെടുങ്കോട്ടിൽ, തോമസ് പായ്കാട്ടുമയിലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കൂടാതെ സിറിയക് ലൂക്കോസ്, ടോമി മേത്തിപ്പാറ, റോയ് ജോസഫ്, നവീന ഫ്രാൻസീസ്, കിഷോർ കണ്ണാല, ഷാജി കുര്യൻ, ബിജി കൊല്ലാപുരം, ഷാബു മാത്യു, സിബി കാത്തനാട്, സുനൈന ചാക്കൊ (ഐ.എം.എ മുൻ പ്രസിഡന്റ്), ജെസി റിൻസി (സി.എം.എ പ്രസിഡന്റ്) എന്നിവരും റിട്ടയർ ചെയ്തവരെ അനുമോദിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
ഈ പരിപാടിയുടെ കോർഡിനേറ്റേഴ്‌സായി പ്രവർത്തിച്ചവർ: സൈമൺ തോമസ്, സിബി കാക്കനാട്ട്, ഷാബു മാത്യു, ബിജി കൊല്ലാപുരം എന്നിവരാണ്. സഖറിയ ചാക്കോ ഏവർക്കും നന്ദി രേഖപ്പെടുത്തി. എം.സിയായി പ്രവർത്തിച്ചത് ജോൺസൺ കണ്ണൂക്കാടൻ. വിഭവസമൃദ്ധമായ ഡിന്നറിനുശേഷം ഏകദേശം 10 മണിയോടുകൂടി മീറ്റിംഗ് സമാപിച്ചു.
ജോൺസൺ കണ്ണൂക്കാടൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്