അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 36-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ്, 2025 ജൂലായ് 16 മുതൽ 19വരെ വാഷിംഗ്ടൺ ഡിസിയിൽ വെച്ച് നടത്തുന്നതിന്റെ മുന്നോടിയായി ഡാളസ് മേഖലയിലെ പള്ളികളെ കേന്ദ്രീകരിച്ചുള്ള കിക്ക് ഓഫ് പ്രോഗ്രാം സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ വച്ച് ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു.
മാർച്ച് 23-ാം തീയതി ഞായറാഴ്ച വി.കുർബ്ബാനാനന്തരം നടത്തപ്പെട്ട യോഗത്തിന് ഭദ്രാസന കൗൺസിൽ അംഗങ്ങളായ റവ. ഫാ. പോൾ തോട്ടക്കാട്ട് , കമാണ്ടർ വർഗീസ് ചാമത്തിൽ, വൽസലൻ വർഗീസ് എന്നിവർക്ക് പുറമേ റവ. ഫാ. ബേസിൽ അബ്രഹാം (വികാരി,) ഫാദർ മാർട്ടിൻ ബാബു (അസ്സോസിയേറ്റ് വികാർ) സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ), പി.സി. വർഗീസ് (വൈസ് പ്രസിഡന്റ്), ജോസഫ് ജോർജ് (ട്രഷറർ), സെസിൽ മാത്യു (ജോ. സെക്രട്ടറി) എന്നിവരും നേതൃത്വം നൽകി.
വാഷിംഗ്ടൺ ഡിസിയിലെ ഹിൽട്ടൺ വാഷിംഗ്ടൺ ഡ്യൂലെസ് എയർപോർട്ട് ഹോട്ടടിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഈ വർഷത്തെ കുടുംബമേളയുടെ സവിശേഷതകളെ കുറിച്ചും വിശ്വാസികളുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനമേകുന്ന ഒരുവേദിയെന്ന നിലയിലും, സമൂഹത്തിൽ സഭാംഗങ്ങൾക്കുള്ള ബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതിനുള്ള ഒരവസരമെന്ന നിലയിലും ഈ കുടുംബ മേളയിൽ സംബന്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, യോഗത്തെ ധരിപ്പിക്കുകയുണ്ടായി.
കോൺഫറൻസിനോടനുബന്ധിച്ച് ഈ വർഷവും വിവിധ പ്രവർത്തന മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തികളിൽ നിന്നും അതോടൊപ്പം തന്നെ അതിഭദ്രാസനത്തിന്റെ സർവ്വോത്മുഖമായ വളർച്ചക്കും ആത്മീയ ഉന്നമനത്തിനുമായി നിസ്തുലമായ സേവനമനുഷ്ഠിച്ച പ്രമുഖരിൽ നിന്നും, തെരെഞ്ഞെടുക്കപ്പെടുന്ന വരെ ആദരിക്കുന്നതിനായി, ഇന്ത്യയിലെ തന്നെ മികച്ച മീഡിയാ ചാനലായ ഏഷ്യാനെറ്റ് ന്യൂസുമായി സഹഹകരിച്ച് നടത്തുന്ന 2-ാമത് എക്‌സലൻസ് അവാർഡ് നിശയെക്കുറിച്ച് റവ. ഫാ. പോൾ തോട്ടക്കാട്ട് യോഗത്തിൽ വിശദീകരിക്കുകയുണ്ടായി.
ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളിൽ നിന്നുമായി ഇതിനോടകം ലഭിച്ചിട്ടുള്ള സഹകരണങ്ങൾക്ക് അഭിവന്ദ്യ മെത്രാപോലീത്താ നന്ദി പ്രകാശിപ്പിക്കുകയും തുടർന്നും സഭാംഗങ്ങളുടെ സഹകരണവും പ്രാർത്ഥനയും, ഇക്കാര്യത്തിൽ ഉണ്ടായിരിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.
ഡാളസ് മേഖലയിൽപ്പെട്ട സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ സെന്റ് മേരീസ് ചർച്ച് മോർ ഗ്രിഗോറിയോസ് ചർച്ച് എന്നീ ദേവാലയങ്ങളിൽ നിന്നുള്ള പല അംഗങ്ങളഉം, രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിച്ച് അഭിവന്ദ്യ മെത്രാപോലീത്താക്ക് നൽകി കിക്ക് ഓഫ് പ്രോഗ്രാമിൽ പങ്കുചേർന്നു. കൂടുതൽ അംഗങ്ങൾ വരും ദിവസങ്ങളിൽ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്ന് റവ. ഫാ. ബേസിൽ അബ്രഹാം ഓർമ്മിപ്പിച്ചു. വൽസലൻ വർഗീസ് സ്വാഗതവും, കമാണ്ടർ വർഗീസ് ചാമത്തിൽ നന്ദിയും രേഖപ്പെടുത്തി.
അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്