പാലക്കാട്: ചിറ്റൂർ വണ്ടിത്താവളത്ത് കുളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശി മുങ്ങിമരിച്ചു.
വണ്ടിത്താവളം വടതോട് സ്വദേശിനി നബീസയാണ് മരിച്ചത്. നായയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് കുട്ടി കുളത്തിൽ വീണത്.
ആടിനെ മേയ്ക്കാൻ വണ്ടിത്താവളം വടതോട് കുളത്തിനടുത്തെത്തിയതായിരുന്നു നബീസയും പേരക്കുട്ടി ഷിഫാനെയും.
കുളത്തിൽ നിന്നും പേരക്കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് നബീസ മുങ്ങി മരിച്ചത്. ഷിഫാനയെ പിന്നീട് പഞ്ചായത്തംഗമായ ശോഭനാ ദാസ് രക്ഷപ്പെടുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്