ദില്ലി: കൊടകര കുഴല്‍ പണക്കേസ് ബിജെപിക്കായി ഇഡി അട്ടിമറിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി.
കേസിലെ രാഷ്ട്രീയ ബന്ധം ഇ ഡി അന്വേഷിച്ചില്ല. ബിജെപിയുടെ പ്രതിരോധമായി ഇഡി പ്രവർത്തിച്ചുവെന്നും കൊടിക്കുന്നിൽ ലോക്സഭയിലുന്നയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി കേന്ദ്രനേതാക്കളില്‍ നിന്നാണ് കള്ളപ്പണം കേരളത്തിലെത്തിച്ചത്. അന്വേഷണം നേതാക്കളിലേക്ക് പോകാതെ കള്ളപ്പണ കേസായി മാത്രം കണ്ട് അട്ടിമറിച്ചെന്നും കൊടിക്കുന്നില്‍ ആരോപിച്ചു,
ഇഡി ബിജെപി ഭായി ഭായി എന്ന് വിളിച്ച് പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയതോടെ ബി ജെ പി അംഗങ്ങളും ബഹളം വച്ചു.
സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ സംസാരിക്കാന്‍ കൊടിക്കുന്നിലിന് ചെയര്‍ അവസരം നല്‍കിയില്ല. തുടര്‍ന്ന് കോൺഗ്രസ്, യുഡിഎഫ് എംപിമാർ ലോക്സഭയില്‍ നിന്ന് ഇറങ്ങിപോയി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്