ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ആദ്യമലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് പ്രൊഫ. കെ.എസ്. ആന്റണിയുടെ നിര്യാണത്തിൽ ഷിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി.ചങ്ങനാശ്ശേരി നിവാസിയായിരുന്ന പ്രൊഫ. കെ.എസ്. ആന്റണി കേരളത്തിലെ പ്രമുഖ കോളേജായ സെന്റ് ബർക്കുമാൻസ് കോളേജിൽ നിന്നും 1952 കാലഘട്ടത്തിൽ ഫിസിക്‌സിൽ ഡിഗ്രി പൂർത്തീകരിച്ചതിനു ശേഷം ബീഹാർ യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റേഴ്‌സും കരസ്ഥമാക്കി.
1957-61 കാലഘട്ടത്തിൽ ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് കോളേജിൽ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.1962ൽ അമേരിക്കയിലെ ഷിക്കാഗോയിൽ കുടിയേറുകയും 1967ൽ ഡിവോൾ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിക്‌സിൽ മാസ്റ്റേഴ്‌സ് എടുക്കുകയുണ്ടായി. കോളേജ് ഓഫ് ഇല്ലിനോയിസിൽ ഫാർമസിയിൽ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എൻജിനീയറിംഗ് കോളേജിൽ എൻജിനീയറിംഗ് പഠനത്തിനോടനുബന്ധിച്ച് 'സോയിൽ ടെസ്റ്റ്' ഡിപ്പാർട്ട്‌മെന്റിലും ജോലി ചെയ്തിട്ടുണ്ട്.
1994ൽ ഇന്റർനാഷണൽ സോയിൽ ടെസ്റ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും റിസേർച്ച് ഡയറക്ടറായി റിട്ടയർ ചെയ്യുകയുണ്ടായി. ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി ഇൻ ഷിക്കാഗോയിൽ റിട്ടയർമെന്റിനു ശേഷം നിരവധി വർഷത്തോളം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യ പ്രസിഡന്റായി 1972ൽ തിരഞ്ഞെടുപ്പെട്ട ശേഷം 1978ൽ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
ഷിക്കാഗോയിൽ ക്രിസ്ത്യൻ സമൂഹത്തിന് 'കേരള കാത്തലിക് ഫെലോഷിപ്പ്' എന്ന സംഘടന രൂപീകൃതമായപ്പോൾ ആദ്യ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1984ൽ സീറോ മലബാർ രൂപീകൃതമായപ്പോൾ അതിന്റെ അതിന്റെ സെക്രട്ടറിയായി നാലുവർഷക്കാലം സേവനം ചെയ്യുകയുണ്ടായി. 1988ൽ ഫൊക്കാനയുടെ കൺവെൻഷൻ ഷിക്കാഗോയിൽ വച്ചു നടന്നപ്പോൾ ഫൊക്കാനയുടെ റീജിയണൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 'ഫെഡറേഷൻ ഓഫ് ഇൻഡ്യൻ അസോസിയേഷൻ (എഫ്.ഐ.എ) ഡയറക്ടറംഗമായും മലയാളി എൻജിനീയേഴ്‌സ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (MENA)യുടെ 1995 ൽ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
S.B.Assumption അലുംമ്‌നി രൂപീകരിക്കുന്നതിന് ആദ്യമായി തുടക്കമിട്ടതും പ്രൊഫ. കെ.എസ്. ആന്റണിയായിരുന്നു. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പ്രൊഫ. കെ.എസ്. ആന്റണിയുടെ സംഭാവന ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞമ്മ, മക്കൾ: മൈക്കിൾ, സോഫി, സോജ എന്നിവരാണ്.
പ്രൊഫ. കെ.എസ്. ആന്റണിയുടെ നിര്യാണത്തിൽ ഷിക്കാഗോ പൗരാവലിക്കുവേണ്ടി ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് സെന്റ് ബെർക്കുമാൻസ് കോളേജ് മുൻ ചെയർമാൻ, എം.എം.സി.സി മുൻ പ്രസിഡന്റ്, SB Assumption അലുംമിനി മുൻ ജോ. ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജോഷി വള്ളിക്കളം അനുശോചനം അറിയിക്കുകയുണ്ടായി.
Visitation: 27 March 2025 (Thursday) 4 pm - 8pm at Friedrich Jones Funeral home & Cremation Services, 44 S.Mill St, Naperville, IL 60540
Funeral: 28 March 2025 (Friday) 9.30 am - 10.30am (Visitation) Mass - 10.30am Holy Spirit Catholic church, 2003 Hassert Blvd, Naperville, IL 60564
Interment: Saints peter & Paul Cemetry, Mapervill.
ജോഷി വള്ളിക്കളം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്