തൃശൂര്‍: വിവാദ പരാമര്‍ശത്തില്‍ ഉറച്ച് ബിജെപി നേതാവും ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ബി ഗോപാലകൃഷ്ണന്‍.
കഴിഞ്ഞ ദിവസം ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തിരുന്നു. എന്നിട്ടും തന്റെ വിവാദ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണ് അദ്ദേഹം,
മതത്തിന്റെ പേരില്‍ ഉള്ള പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് പറഞ്ഞത് മതമാണ് മതമാണ് മതമാണ് തങ്ങള്‍ക്ക് വലുതെന്നാണ് എന്ന് ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'ഭരണം പിടിക്കേണ്ടത് മുസ്‌ലിം സമുദായത്തിന് വേണ്ടി എന്ന് പറഞ്ഞ കെ എം ഷാജിക്കെതിരെ ഒരക്ഷരം എന്തെ ഇടത് വലത് മതേതരവാദികള്‍ പറയാഞ്ഞത്…ഞാന്‍ പറഞ്ഞതില്‍ എന്ത് വര്‍ഗീയതയാണ് ഉള്ളത്. 1967 മുതല്‍ ഗുരുവായൂരില്‍ നിന്നുള്ള എംഎല്‍എമാരുടെ ലിസ്റ്റ് ഞാന്‍ തരാം', എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൂടാതെ ഗുരുവായൂരില്‍ നിന്ന് ഇതുവരെ വിജയിച്ച എംഎല്‍എമാരുടെ പട്ടികയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ബി ഗോപാലകൃഷ്ണന് എതിരെ കേസെടുത്തത്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസായിരുന്നു കേസെടുത്തത്. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ അന്‍പത് വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
